വിതുര താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തിൽ ആംബുലൻസിന്റെ ഫിറ്റ്നസ്സ് രേഖകൾ പങ്കുവെച്ച് മന്ത്രി വീണാ ജോർജ്. വിതുര താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.ALSO READ – ആദിവാസി യുവാവിന്റെ മരണത്തിന് കാരണക്കാരായ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കർശന നടപടിയെടുക്കണം: കേരളാ കോൺഗ്രസ് (ബി)കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. ഇത് ഉത്തരവാദിത്വമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിക്കോ സംഘടനയ്ക്കോ ചേര്‍ന്ന പ്രവര്‍ത്തനമല്ല. സംഭവത്തില്‍ വിതുര താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രോഗിയെ ആംബുലന്‍സില്‍ കയറ്റാതെ തടസം സൃഷ്ടിക്കുകയും അസഭ്യം പറയുകയും, ആംബുലന്‍സ് തടയുകയും ചെയ്തുവെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ പരാതി. ‍ഇൻഷുറൻസും ഫിറ്റ്നസുമുള്ള ആംബുലൻസാണെങ്കിലും ഇതൊന്നും ഇല്ല എന്ന തെറ്റായ ആരോപണം ഉന്നയിച്ചാണ് തടഞ്ഞത്. ഈ വാഹനത്തിന്‍റെ ഇന്‍ഷുറന്‍സ് സംബന്ധിച്ച രേഖകള്‍ ഇവിടെ ചേര്‍ക്കുന്നു. മരണമടഞ്ഞ ബിനുവിന് ആദരാഞ്ജലികളെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.The post വിതുര താലൂക്ക് ആശുപത്രിയില് ആംബുലന്സ് തടഞ്ഞതിനെ തുടര്ന്ന് രോഗി മരിച്ച സംഭവം: ആംബുലൻസിന്റെ ഫിറ്റ്നസ്സ് രേഖകൾ പങ്കുവെച്ച് മന്ത്രി വീണാ ജോർജ് appeared first on Kairali News | Kairali News Live.