മനാമ: സഹായങ്ങള്‍ അര്‍ഹരായ ഗുണഭോക്താക്കള്‍ക്കുതന്നെ എത്തുന്നെന്ന് ഉറപ്പാക്കാനുള്ള പരിശോധനകള്‍ ശക്തമാക്കി തംകീന്‍. ഈ വര്‍ഷം ആദ്യ പകുതിയില്‍ തംകീന്‍ നടത്തിയ 6,000 ത്തിലധികം പരിശോധനകളില്‍ നിരവധി നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. തൊഴില്‍ പിന്തുണ, കരിയര്‍ പ്രോഗ്രഷന്‍, സംരംഭകത്വ പിന്തുണ എന്നിവയുള്‍പ്പെടെ വിവിധ തംകീനിന്റെ സഹായങ്ങള്‍ ലഭിക്കുന്ന സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്.നിയമലംഘനങ്ങല്‍ക്ക് പുറമെ പേരായ്മകള്‍ കണ്ടെത്താനും പരിശോധന ലക്ഷ്യമിടുന്നുണ്ട്. 6,200 പരിശോധനകളില്‍ 25 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. നിയമലംഘനങ്ങള്‍ അവയുടെ തരം അനുസരിച്ചാണ് കൈകാര്യം ചെയ്യുന്നത്. വിതരണം ചെയ്ത ഫണ്ടുകള്‍ തിരിച്ചുപിടിക്കല്‍, തംകീന്‍ പിന്തുണയില്‍ നിന്നുള്ള താല്‍ക്കാലിക സസ്പെന്‍ഷന്‍, അല്ലെങ്കില്‍ രണ്ടും ഉള്‍പ്പെടെയുള്ള പിഴകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.തംകീനിന്റെ പിന്തുണ ലഭിക്കുന്നവര്‍ അതിന്റെ എല്ലാ നിബന്ധനകളും വ്യവസ്ഥകളും പൂര്‍ണമായി പാലിക്കേണ്ടതിന്റെ ആവശ്യകത തംകീന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. കൂടാതെ സന്ദര്‍ശനവേളകളില്‍ ഇന്‍സ്പെക്ടര്‍മാരുമായി സഹകരിക്കണമെന്നും കൃത്യമായ വിവരങ്ങളും രേഖകളും നല്‍കാനും ഗുണഭോക്താക്കളോട് അഭ്യര്‍ഥിച്ചു.സംശയാസ്പദമായ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ www.tamkeen.bh/whistleblowing-form/ എന്ന വെബ്സൈറ്റ് വഴിയോ 17383383 എന്ന ഹോട്ട്ലൈന്‍ നമ്പറിലൂടെയോ അല്ലെങ്കില്‍ report@tamkeen.bh എന്ന ഇ-മെയില്‍ വഴിയോ റിപ്പോര്‍ട്ട് ചെയ്യാനും പൊതുജനങ്ങള്‍ക്ക് നിര്‍ദേശമുണ്ട്. The post പരിശോധനകള് ശക്തമാക്കി തംകീന്; 25 നിയമലംഘനങ്ങള് കണ്ടെത്തി appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.