വിതുരയിൽ ആംബുലൻസ് തടഞ്ഞ് യൂത്ത് കോൺഗ്രസ് നടത്തിയ സമരാഭാസത്തിൻ്റെ ഭാഗമായി വിലപ്പെട്ട ഒരു ജീവൻ പൊലിഞ്ഞ സംഭവം അത്യന്തം ഞെട്ടലുവാക്കുന്നതാണ്. ഇത്തരം സംഭവങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമുയർത്തുമെന്ന് ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ, പ്രസിഡൻ്റ വി അനൂപ് എന്നിവർ അറിയിച്ചു.ബിനു എന്ന യുവാവിനെ വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് യഥാസമയം കൊണ്ടുപോകേണ്ട ആംബുലൻസാണ് യൂത്ത് കോൺഗ്രസുകാർ തടഞ്ഞിട്ടത്. ബിനുവിൻ്റെ മരണത്തിന് ഉത്തരവാദികൾ യൂത്ത് കോൺഗ്രസ് – കോൺഗ്രസ് സംഘമാണ്. ഇത്തരം മനുഷ്യത്വരഹിമായ നടപടികൾക്കെതിരെ സമൂഹമൊന്നടങ്കം പ്രതികരിക്കണമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു.Also Read: വിതുരയിൽ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് രോഗി മരിച്ച സംഭവം: യൂത്ത് കോൺഗ്രസ് പ്രവർത്തക്കെതിരെ കേസ്വിഷയത്തിൽ ആംബലൻസിന് ഇൻഷുറൻസും ഫിറ്റ്നെസും ഇല്ലെന്നുള്ള കോൺഗ്രസ് വാദം പൊള്ളയാണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നു. ആംബുലൻസിന് ഇൻഷുറൻസ് ഫിറ്റ്നെസ് രേഖകൾ ഉണ്ട്. ഇവയില്ല എന്ന പേരിലായിരുന്നു യൂത്ത് കോൺഗ്രസിന്റെ സമരാഭാസം നടന്നത്.The post യൂത്ത് കോൺഗ്രസ് സമരാഭാസത്തിൽ ജീവൻ പൊലിഞ്ഞ സംഭവം; ശക്തമായ പ്രതിഷേധമുയർത്തുമെന്ന് ഡി വൈ എഫ് ഐ appeared first on Kairali News | Kairali News Live.