എസ് എസ് എഫ് വയനാട് ജില്ലാ സാഹിത്യോത്സവ് സമാപിച്ചു

Wait 5 sec.

കമ്പളക്കാട്  | മൂന്ന് ദിവസങ്ങളിലായി കമ്പളക്കാട് നടന്ന എസ് എസ് എഫ് 32ാമത് വയനാട് ജില്ലാ സാഹിത്യോത്സവ് സമാപിച്ചു. 747 പോയിന്റ് നേടിയ വെള്ളമുണ്ട ഡിവിഷന്‍ കിരീടം നിലനിര്‍ത്തി. 744 പോയിന്റുമായി മാനന്തവാടി രണ്ടാം സ്ഥാനവും 709 പോയിന്റുമായി കല്‍പ്പറ്റ മൂന്നാം സ്ഥാനവും നേടി. സുല്‍ത്താന്‍ ബത്തേരി, മേപ്പാടി ഡിവിഷനുകള്‍ യഥാക്രമം 568, 502 പോയിന്റുകള്‍ സ്വന്തമാക്കി.32 പോയിന്റ് നേടിയ മുസമ്മില്‍ അമീന്‍ മില്ല് മുക്കും മുഹമ്മദ് ഹാദി സി എച്ച് തരുവണയും കലാപ്രതിഭാ പട്ടം പങ്കിട്ടു. ഹാഫിള് ബിശ്ര് ഓടപ്പള്ളമാണ് സര്‍ഗ പ്രതിഭ.വൈകിട്ട് നടന്ന സമാപന സംഗമം കേരള മുസ്്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി എസ് ശറഫുദ്ദീന്‍ അഞ്ചാംപീടിക ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ശരീഫ് സഖാഫി ചീരാലിന്റെ അധ്യക്ഷതയില്‍ നടന്ന സംഗമത്തില്‍ എസ് എസ് എഫ് ദേശീയ എക്സിക്യുട്ടീവ് സെക്രട്ടറി സഈദ് ശാമില്‍ ഇര്‍ഫാനി അനുമോദന പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി അബ്ദുല്ല ബുഹാരി വിജയികളെ പ്രഖ്യാപിച്ചു. കെ സി അബൂബക്കര്‍ ഹസ്റത്ത്, ഹംസ അഹ്സനി ഓടപ്പള്ളം, സഅദ് ഖുതുബി, ലത്വീഫ് കാക്കവയല്‍ സംസാരിച്ചു. നൗഷാദ് കണ്ണോത്ത് മല, ഹാരിസ് ഇര്‍ഫാനി, ശമീര്‍ ബാഖവി, ഫള്ലുറഹ്മാന്‍, സലീം പറശ്ശേരി, നവാസ് സംബന്ധിച്ചു. ശബീര്‍ അലി വൈത്തിരി സ്വാഗതവും മഷ്ഹൂദ് കുന്നളം നന്ദിയും പറഞ്ഞു.