മത്സയോട്ടത്തിനിടെ ബസ് കയറി സ്കൂട്ടർ യാത്രികനായ വിദ്യാർഥി മരിച്ച സംഭവം; കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

Wait 5 sec.

കോഴിക്കോട് പേരാമ്പ്രയിൽ മത്സയോട്ടത്തിനിടെ ബസ് കയറി സ്കൂട്ടർ യാത്രികനായ വിദ്യാർഥി മരിച്ച സംഭവത്തിൽ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ബസ് ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തുശനിയാഴ്ചയാണ്, ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോൾ, വടകര മരുതോങ്കര സ്വദേശി അബ്ദുല്‍ ജവാദിനെ സ്വകാര്യ ബസ് ഇടിച്ചത്. സംഭവസ്ഥലത്തുവച്ച് തന്നെ ജവാദ് മരിച്ചു. കോഴിക്കോട് കുറ്റ്യാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഒമേഗ ബസ് മറ്റൊരു സ്വകാര്യബസുമായുള്ള മത്സയോട്ടത്തിനിടയിൽ എതിരെ വന്ന അബ്ദുള്‍ ജവാദിന്റ ബൈക്കില്‍ ഇടിക്കുകയായിരുന്നു.Also read: സ്വകാര്യ ബസുകളുടെ കൊലവിളി അവസാനിപ്പിക്കാൻ അധികൃതരുടെ കർശന ഇടപെടൽ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻപേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് സ്‌കൂട്ടറിന്റെ പിന്നിൽ ഇടിച്ചതോടെ മറിഞ്ഞുവീണ യുവാവിന്റെ തലയിൽ ബസ്സിന്റെ ടയർ കയറുകയായിരുന്നു. പേരാമ്പ്രയിൽ ബസ്സുകളുടെ മത്സരയോട്ടത്തിനിടെ വിദ്യാർത്ഥി മരിച്ചതിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ റൂട്ടിലെ ബസ് സർവീസ് തടഞ്ഞിരുന്നു.ഈ സംഭവത്തിലാണ് ബസ് ഡ്രൈവറും പേരാമ്പ്ര സ്വദേശിയുമായ ആദം ഷാഫിയുടെ ലൈസൻസ് ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. മോട്ടോർ വാഹന വകുപ്പിന്റെ അഞ്ച് ദിവസത്തെ നിർബന്ധിത പരിശീലനത്തിൽ പങ്കെടുക്കാനും ഉത്തരവിൽ പറയുന്നുണ്ട്. വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് നിർദേശം നൽകിയിട്ടുണ്ട്.The post മത്സയോട്ടത്തിനിടെ ബസ് കയറി സ്കൂട്ടർ യാത്രികനായ വിദ്യാർഥി മരിച്ച സംഭവം; കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ് appeared first on Kairali News | Kairali News Live.