ഓണം വിഭവസമൃദ്ധമാക്കാൻ സംസ്ഥാന സർക്കാരിന്റെ കൈത്താങ്ങ്: 6 ലക്ഷം കുടുംബത്തിന് സൗജന്യ കിറ്റ്

Wait 5 sec.

ഓണം വിഭവസമൃദ്ധമാക്കാൻ മലയാളികൾക്ക് ഇക്കുറിയും സംസ്ഥാന സർക്കാരിന്റെ കൈത്താങ്ങ്. സംസ്ഥാനത്തെ മഞ്ഞ കാർഡ് ഉടമകളായ ആറുലക്ഷം കുടുംബങ്ങൾക്ക്‌ 15 ഇനങ്ങളടങ്ങിയ ഓണകിറ്റ്‌ സൗജന്യമായി നൽകും. നീല, വെള്ള കാർഡുടമകൾക്ക്‌ അധിക അരി വില കുറച്ച്‌ വിതരണം ചെയ്യും. 53 ലക്ഷം കുടുംബങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.മലയാളികൾക്ക് വിഭവസമൃദ്ധമായി ഓണം ആഘോഷിക്കാൻ മുൻവർഷങ്ങളിലേതു പോലെ ഇക്കുറിയും സംസ്ഥാന സർക്കാർ ഒപ്പമുണ്ടാകും. മഞ്ഞ കാർഡുകാർക്ക് സൗജന്യ ഓണക്കിറ്റും നീല വെള്ളക്കാരുടെ ഉടമകൾക്ക് വിലകുറച്ച് അധിക അരിയും സംസ്ഥാനസർക്കാർ നൽകും. നീല കാർഡിന്‌ 10 കിലോയും വെള്ളക്കാർഡിന്‌ 15 കിലോഅരിയുമാണ്‌ 10.90 രൂപ നിരക്കിൽ നൽകുക. 60 ലക്ഷത്തോളം കുടുംബങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇതിന്‌ പുറമേ 94 ലക്ഷം കാർഡുകാർക്കും 10 കിലോ കെ റൈസ്‌ 25 രൂപ നിരക്കിൽനൽകും. നിലവിൽ 29 രൂപയ്‌ക്ക്‌ നൽകുന്ന അരിയാണിത്‌.Also Read: മാതൃകയായി ഡിവൈഎഫ്ഐ: ഭാഗികമായി തകർന്ന കെട്ടിടത്തിൽ നിന്നും സ്കൂൾ സംവിധാനം പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത് മണിക്കൂറുകൾക്കുള്ളിൽസൗജന്യ ഓണക്കിറ്റിൽ ഇക്കുറി അര ലിറ്റർ വെളിച്ചെണ്ണയും അരകിലോ പഞ്ചസാരയുമുണ്ടാകും. ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, മിൽമ നെയ്യ്‌, കശുവണ്ടിപ്പരിപ്പ്, സാമ്പാർപൊടി, തുണിസഞ്ചി ഉൾപ്പെടെ 15 ഇനങ്ങൾ അടങ്ങിയതാണ് കിറ്റ്. ക്ഷേമസ്ഥാപനങ്ങളിലെ അന്തോവാസികൾക്കും സൗജന്യ കിറ്റ്‌ നൽകും.സംസ്ഥാനവ്യാപകമായി സപ്ലൈകോ വിപുലമായ ഓണച്ചന്തകൾ സംഘടിപ്പിക്കും. തിരുവനന്തപുരത്തിന്‌ പുറമേ ഇക്കുറി പാലക്കാട്ടും മെഗാഫെയർ നടത്തും. മറ്റ്‌ ജില്ലകളിൽ പ്രത്യേക ജില്ലാചന്തകളും ഒരുക്കും. എല്ലാനിയമസഭ മണ്ഡലങ്ങളിലും ചന്തകളുണ്ടാകും. 13 ഇന സബ്‌സിഡി സാധനങ്ങൾ ആവശ്യാനുസരണം ലഭ്യമാക്കുന്നതിന്‌ ഒപ്പം സബ്‌സിഡിയിതര സാധനങ്ങൾ വിലകുറച്ചും നൽകും. ഓണക്കാലത്ത് വിലക്കയറ്റം തടയുന്നതിനുള്ള ശക്തമായ വിപണി ഇടപെടലാണ് ഇതോടൊപ്പം സംസ്ഥാന സർക്കാർ നടത്തുന്നത്.The post ഓണം വിഭവസമൃദ്ധമാക്കാൻ സംസ്ഥാന സർക്കാരിന്റെ കൈത്താങ്ങ്: 6 ലക്ഷം കുടുംബത്തിന് സൗജന്യ കിറ്റ് appeared first on Kairali News | Kairali News Live.