റഷ്യയുടെ കിഴക്കൻ മേഖലയിൽ ഭൂകമ്പ പരമ്പര. ഒരു മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത് അ‍ഞ്ച് ഭൂകമ്പങ്ങൾ. റിക്ടർ സ്കെയിലിൽ 6.5ന് മുകളിലാണ് ഭൂകമ്പത്തിന്റെ തീവ്രത രേഖപ്പെടുത്തിയത്. ഞായറാഴ്ച റഷ്യയുടെ കിഴക്കൻ ഭാഗത്തുള്ള കാംചത്ക മേഖലയുടെ തീരത്ത് അഞ്ച് ഭൂകമ്പങ്ങൾ റിപ്പോർട്ട് ചെയ്തു. 7.4 തീവ്രതയോടെ അതിശക്തമായ ഭൂകമ്പമാണ് ഉണ്ടായതെന്ന് ഭൂകമ്പ നിരീക്ഷണ ഏജൻസികൾ അറിയിച്ചു.ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) ആദ്യം 6.7 തീവ്രതയാണ് രേഖപ്പെടുത്തിയത്. പിന്നീട് ഇത് 7.4 ആവുകയായിരുന്നു. യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്ററും (EMSC) ഭൂകമ്പം 7.4 തീവ്രത രേഖപ്പെടുത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. കാംചത്കയുടെ കിഴക്കൻ തീരത്ത് നിന്ന് 10 കിലോമീറ്റർ ചുറ്റളവിൽ ആഴം കുറഞ്ഞ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്ന് ജിഎഫ്ഇസഡ് ഡാറ്റ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.ALSO READ – രണ്ട് പതിറ്റാണ്ട് കോമയിൽ: ഒടുവിൽ മരണത്തിന് കീഴടങ്ങി സൗദിയിലെ ‘ഉറങ്ങുന്ന രാജകുമാരന്‍’ഭൂകമ്പത്തെത്തുടർന്ന് റഷ്യയിൽ സുനാമി സാധ്യതയുള്ളതായും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 60 സെന്റീമീറ്റർ വരെ ഉയരമുള്ള തിരമാലകൾ എത്തുമെന്നാണ് പ്രവചനം. പെട്രോപാവ്ലോവ്സ്ക്-കാംചാറ്റ്സ്കി ഉൾപ്പെടെ നിരവധി ഭാഗങ്ങളിലും തിരമാല എത്തുമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പസഫിക്, വടക്കേ അമേരിക്കൻ ടെക്റ്റോണിക് പ്ലേറ്റുകൾ കൂടിച്ചേരുന്ന കേന്ദ്രബിന്ദുവാണ് കംചത്ക ദ്വീപ്. ഈ പ്രദേശം ഭൂകമ്പ പ്രവർത്തനങ്ങൾക്ക് ഹോട്ട്സോൺ മേഖലയാണ്. 1900 മുതൽ 8.3 ൽ കൂടുതൽ തീവ്രതയുള്ള ഏഴ് ശക്തമായ ഭൂകമ്പങ്ങൾ കംചത്ക പ്രദേശത്ത് ഉണ്ടായിട്ടുണ്ട്.The post റഷ്യയുടെ കിഴക്കൻ മേഖലയിൽ ഭൂകമ്പ പരമ്പര: പ്രദേശത്ത് സുനാമി സാധ്യതയുള്ളതായും മുന്നറിയിപ്പ് appeared first on Kairali News | Kairali News Live.