ആദിവാസി യുവാവിന്റെ മരണത്തിന് കാരണക്കാരായ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കർശന നടപടിയെടുക്കണം: കേരളാ കോൺഗ്രസ് (ബി)

Wait 5 sec.

വിതുരയിൽ രോഗിയുമായി മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസ് തടഞ്ഞ് യുവാവിൻ്റെ മരണത്തിനിടയാക്കിയ സംഭവത്തെ കേരളാ കോൺഗ്രസ് (ബി) തിരുവനന്തപുരം ജില്ലാ കമ്മറ്റി അപലപിച്ചു. യുവാവിൻ്റെ മരണത്തിന് കാരണക്കാരായ കോൺഗ്രസ് പ്രവർത്തകർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ജില്ലാ പ്രസിഡൻ്റ് പൂജപ്പുര രാധാകൃഷ്ണനും വർക്കിങ്ങ് പ്രസിഡൻ്റ് പാച്ചല്ലൂർ ജയചന്ദനും ആവശ്യപ്പെട്ടു.ALSO READ – കേരളത്തിൻറെ മതനിരപേക്ഷ സംസ്കാരത്തിന് പോറലേൽപ്പിക്കുന്ന ഇടപെടലുകൾ എവിടെ നിന്നുണ്ടായാലും ജാഗ്രത പുലർത്തണം: സിപിഐ എംസംഭവത്തിൽ ആബുലൻസ് തടഞ്ഞതിന് കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എച്ച്എംസി അംഗം ലാൽ റോഷി ഉൾപ്പെടെ കണ്ടാലറിയാവുന്ന 10 പേർക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. അത്യാഹിത വിഭാഗത്തിൽ വന്ന രോഗിയെ ആബുലൻസിൽ കയറ്റാൻ കഴിയാതെ സംഘം ചേർന്ന് വാഹനം തടഞ്ഞതിനും മെഡിക്കൽ ഓഫീസർ ഉൾപ്പെടെ ഉളളവരുടെ ഡൂട്ടി തടസപ്പെടുത്തിയതിനുമാണ് കേസ്. ഹോസ്പിറ്റൽ ആക്ട് അനുസരിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്.English summary – The Kerala Congress (B) Thiruvananthapuram District Committee condemned the incident in which an ambulance carrying a patient to the Medical College in Vithura was stopped, resulting in the death of a youth.The post ആദിവാസി യുവാവിന്റെ മരണത്തിന് കാരണക്കാരായ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കർശന നടപടിയെടുക്കണം: കേരളാ കോൺഗ്രസ് (ബി) appeared first on Kairali News | Kairali News Live.