കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പവന് ഒറ്റയടിക്ക്  840 രൂപ ഉയര്‍ന്നു

Wait 5 sec.

തിരുവനന്തപുരം|സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില റെക്കോര്‍ഡ് വിലയ്ക്കരികെ. ഇന്ന് പവന് 840 രൂപ ഒറ്റയടിക്ക് ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 74280 രൂപയാണ്. അന്താരാഷ്ട്ര സ്വര്‍ണ്ണവിലയില്‍ കുതിപ്പുണ്ടായതോടെയാണ് സംസ്ഥാനത്തും സ്വര്‍ണവില കൂടിയത്. അന്താരാഷ്ട്ര സ്വര്‍ണ്ണവില 3400 ഡോളര്‍ കടന്നു.സംസ്ഥാനത്ത് ഇന്നലെയും സ്വര്‍ണവില വര്‍ധിച്ചിരുന്നു. 80 രൂപയാണ് ഇന്നലെ സ്വര്‍ണത്തിന് ഉയര്‍ന്നത്. രണ്ട് ദിവസംകൊണ്ട് 920 രൂപയാണ് സ്വര്‍ണത്തിന് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 9285 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 7615 രൂപയുമാണ്.അതേസമയം സംസ്ഥാനത്തെ വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 123 രൂപയാണ്.