‘യോദ്ധാവിന്റെ നിർവചനം തന്നെയാണ് വി എസ് എന്ന രണ്ടക്ഷരം’: ഡോ. ജോൺ ബ്രിട്ടാസ് എം പി

Wait 5 sec.

യോദ്ധാവിന്റെ നിർവചനം തന്നെയാണ് വി എസ് എന്ന രണ്ടക്ഷരം ഡോ. ജോൺ ബ്രിട്ടാസ് എം പി. മരണമില്ലാത്ത കേരളചരിത്രമായി, സമരമുഖമായി വി എസ് എന്നെന്നും ജീവിക്കുമെന്നും അദ്ദേഹം സാമൂഹികമാധ്യമത്തിൽ കുറിച്ചു.എൻ്റെ തലമുറയെ ഏറ്റവും കൂടുതൽ പ്രചോദിപ്പിച്ച വ്യക്തി ആരെന്ന് ചോദിച്ചാൽ വി എസ് എന്ന് പറയാൻ രണ്ടാമതൊന്ന് ആർക്കും ആലോചിക്കേണ്ടി വരില്ല. 80കളുടെ അന്ത്യത്തിൽ മാധ്യമപ്രവർത്തകനായിരുന്ന ഘട്ടം മുതൽ വി എസുമായി അടുത്ത ബന്ധമുണ്ട്. നിശ്ചയദാർഢ്യത്തോടെയും സമർപ്പിത ബോധത്തോടെയും പ്രയാണം ചെയ്ത വ്യക്തിത്വം. യോദ്ധാവിന്റെ നിർവചനം തന്നെയാണ് വി എസ് എന്ന രണ്ടക്ഷരം. അദ്ദേഹത്തിൻ്റെ ഓർമ്മകൾ ജനലക്ഷങ്ങളുടെ മനസ്സിൽ എന്നും ജ്വലിക്കും. പ്രിയ സഖാവിന് വിട. ഡോ. ജോൺ ബ്രിട്ടാസ് എം പി സാമൂഹികമാധ്യമത്തിൽ കുറിച്ചു.Also Read: ‘അക്കരെ കൂടിയാൽ അല്ലേ പ്രശ്നം, ഇക്കരയ്ക്കില്ലല്ലോ…’; മെഗാഫോണും കൊടിതോരണങ്ങളുമായി കുമരങ്കരി തോട്‌ നീന്തിക്കടന്ന വി എസിന്റെ ആവേശക്കഥദർബാർ ഹാളിലെ പൊതു ദർശനത്തിന് ശേഷം വി എസിനെ വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. തിരുവനന്തപുരത്ത് നിന്ന് എൻ എച്ച് വഴിയാണ് വിലാപയാത്ര കടന്ന് പോവുക. ബുധൻ രാവിലെ ഒമ്പതിന്‌ സി പി ഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനുവയ്‌ക്കും. 10ന്‌ ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനം ഉണ്ടാകും. നാളെ പകൽ മൂന്നിന്‌ ആലപ്പുഴ വലിയ ചുടുകാട്ടിൽ സംസ്കാരം.The post ‘യോദ്ധാവിന്റെ നിർവചനം തന്നെയാണ് വി എസ് എന്ന രണ്ടക്ഷരം’: ഡോ. ജോൺ ബ്രിട്ടാസ് എം പി appeared first on Kairali News | Kairali News Live.