‘ആദ്യം എനിക്ക് പിന്നെ അവര്‍ക്ക്’; പെട്രോള്‍ പമ്പില്‍ ഇന്ധനം നിറക്കുന്നതിനെ ചൊല്ലി തര്‍ക്കം, ചെരുപ്പുകൊണ്ട് തല്ലാനോങ്ങി യുവതി: വിഡിയോ വൈറല്‍

Wait 5 sec.

ലഖ്‌നൗവിലെ ഒരു പെട്രോള്‍ പമ്പില്‍ ഫില്ലിങ്ങിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാക്കളെ ചെരുപ്പുകൊണ്ട് തല്ലാനോങ്ങി യുവതി.സംഭവം പെട്രോള്‍ പമ്പിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞതോടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഗോമതിനഗര്‍ പ്രദേശത്തെ പത്രകര്‍പുരം ചൗക്കിലാണ് സംഭവം. ക്യൂവില്‍ ഇവര്‍ക്ക് മുന്നിലാണ് താനെന്നും ആദ്യം തന്റെ വാഹനത്തില്‍ ഇന്ധനം നിറയ്ക്കണമെന്നും സ്ത്രീ അവകാശപ്പെട്ടു.ഇത് വാക്കുതര്‍ക്കത്തിലേക്ക് വഴിമാറുകയായിരുന്നെന്നാണ് റിപോര്‍ട്ട്.യുവതി പുരുഷന്മാരുടെ ബൈക്ക് തള്ളി മാറ്റുന്നതും താനാണ് വാഹനത്തില്‍ പെട്രോള്‍ നിറയ്ക്കാന്‍ ആദ്യം വന്നതെന്നും പറയുന്നത് വിഡിയോയില്‍ കാണാം. ഇത്രയും നേരം എവിടെയായിരുന്നുവെന്ന് യുവാക്കളില്‍ ഒരാള്‍ ചോദിച്ചതോടെ യുവതി ഇവര്‍ക്കു നേരെ അസഭ്യം പറയുകയും ചെരുപ്പ് കാണിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു.Also read- ഫ്രിഡ്ജില്‍ സൂക്ഷിച്ച മാംസാഹാരം ചൂടാക്കി കഴിച്ചു; ഹൈദരാബാദില്‍ 46കാരന്‍ മരിച്ചു: മൂന്ന് പേരുടെ നില ഗുരുതരംയുവാക്കളോടൊപ്പമുണ്ടായിരുന്ന ഒരാള്‍ പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍ യുവതി ഇവരുടെ ഫോണ്‍ പിടിച്ചുപറിക്കാന്‍ ശ്രമിക്കുകയും ഇവരെ അധിക്ഷേപിക്കുകയും ചെയ്തു. അതേസമയം, പെട്രോള്‍ പമ്പിലെ ജീവനക്കാരോ അവിടെയുണ്ടായിരുന്ന മറ്റ് ഉപഭോക്താക്കളോ തര്‍ക്കത്തില്‍ ഇടപെട്ടില്ല.ഇന്നലെ സമാനമായ ഒരു സംഭവം ജമ്മുവില്‍ നിന്ന് പുറത്തുവന്നിരുന്നു.ഒരു ചെറിയ വാക്കുതര്‍ക്കം അക്രമാസക്തമായ സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു.കനാല്‍ റോഡിലാണ് സംഭവം നടന്നത്. സമീപത്തെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ എത്തിയതോടെ വൈറലാവുകയായിരുന്നു.ഒരു സ്ത്രീ കയ്യില്‍ വെട്ടുകത്തിയുമായി പുരുഷനെ കോളറില്‍ പിടിച്ച് ഭീഷണിപ്പെടുത്തുന്നതായിരുന്നു വിഡിയോ. യുവതിയുടെ പെരുമാറ്റം കണ്ട് വഴിയാത്രക്കാര്‍ സ്തബ്ധരായി നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.The post ‘ആദ്യം എനിക്ക് പിന്നെ അവര്‍ക്ക്’; പെട്രോള്‍ പമ്പില്‍ ഇന്ധനം നിറക്കുന്നതിനെ ചൊല്ലി തര്‍ക്കം, ചെരുപ്പുകൊണ്ട് തല്ലാനോങ്ങി യുവതി: വിഡിയോ വൈറല്‍ appeared first on Kairali News | Kairali News Live.