ഇയർഫോണുകളും കീബോർഡും ലാപ്പ്ടോപ്പ്, ഡെസ്ക്ക് ടോപ്പ് എന്നിവ നമ്മൾ എപ്പോഴും ഉപയോഗിക്കുന്നവയാണ്. എന്നാൽ സ്ക്രീനിലും കീബോർഡിലുമുള്ള പൊടിയും ഇയർഫോണുകളിലെ ഇയർവാക്സും നമ്മൾ ശ്രദ്ധിക്കാറില്ല. ഈ ഉപകരണങ്ങൾ പതിവായി വൃത്തിയാക്കുകയും സർവീസ് ചെയ്യുകയും ചെയ്താൽ കൂടുതൽ കാലം നിലനിൽക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് കമ്പനികൾ പറയുന്നത്.ഇയർബഡുകൾ പോലുള്ള ഡിവൈസുകളിൽ അടിഞ്ഞു കൂടിയ ബാക്ടീരിയകളും ഇയർവാക്സും ആരോഗ്യപ്രശ്നങ്ങൾക്കും അസ്വസ്ഥതകൾക്കും കാരണമായേക്കാം എന്നാണ് വിദ്ഗധർ പറയുന്നു. ഡിവൈസുകൾ വൃത്തിയാക്കുമ്പോൾ യൂസർ മാനുവലിൽ പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടോ എന്ന് എപ്പോഴും പരിശോധിക്കണം.ALSO READ – പ്രീമിയം ലാപ്പ്ടോപ്പുകൾക്ക് 43% വരെ ഓഫറുമായി ആമസോൺമൈക്രോഫൈബർ തുണി പോലുള്ള മൃദുവും ലിന്റ് രഹിതവുമായ തുണി, ടൂത്ത് ബ്രഷ്, പെയിന്റ് ബ്രഷ് അല്ലെങ്കിൽ മേക്കപ്പ് ബ്രഷ് പോലുള്ള മൃദുവായ ബ്രഷ്, കോട്ടൺ സ്വാബുകൾ, കംപ്രസ്ഡ് എയർ, ഐസോപ്രോപൈൽ ആൽക്കഹോൾ ഡിവൈസുകൾ വൃത്തിയാക്കാൻ ഉപയോഗിക്കാം. ഐസോപ്രോപൈൽ അഥവാ റബ്ബിങ് ആൽക്കഹോൾ, ആന്റിസെപ്റ്റിക്, ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള ഒരു ക്ലീനിങ് ലായകമാണ്. ഇത് ഉപയോഗിച്ച് വൃത്തിയാക്കുമ്പോൾ ഉപകരണങ്ങളിൽ ചളിയോ പൊടിയോ ബാക്കി വെക്കാതെ വേഗത്തിൽ ഉണക്കുകയും ചെയ്യും. ഏത് ഉപകരണം വൃത്തിയാക്കുകയാണെങ്കിലും ആദ്യം ചെയ്യേണ്ടത് ഡിവൈസ് പ്ലഗ് ചെയ്തിട്ടുണ്ടെങ്കിൽ അത് ഡിസ്കണക്ട് ചെയ്യുക എന്നതാണ്. ശേഷം കേസുകൾ, കവറുകൾ, ആക്സസറികൾ എന്നിവ നീക്കം ചെയ്യുക.The post ഇയർഫോണുകളിൽ ഇയർവാക്സ് പറ്റിപിടിച്ച് ഇരിപ്പുണ്ടോ? വൃത്തിയാക്കാൻ ഇങ്ങനെ ട്രൈ ചെയ്ത് നോക്കൂ appeared first on Kairali News | Kairali News Live.