ഇം​ഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന് തുടക്കം: അരങ്ങേറ്റം കുറിക്കാൻ അൻഷുൽ കാംബോജ്, ബാറ്റിങ്ങിനിറങ്ങി ഇന്ത്യൻ പട

Wait 5 sec.

മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ ഇം​ഗ്ലണ്ടിനെതിരായ ഇന്ത്യയുടെ നാലാം ടെസ്റ്റിന് തുടക്കം. ഇന്ത്യൻ ടീം ആദ്യം ബാറ്റ് ചെയ്യും. പരമ്പരയിൽ ശുഭ്മാൻ ​ഗില്ലിന്റെ സഖ്യം 2-1ന് പിന്നിലാണ്. പ്രതീക്ഷകൾ നിലനിർത്താൻ ഈ മത്സരത്തിൽ ജയം അനിവാര്യമാണ്. പരമ്പരയിലെ അവസാന മത്സരം ജൂലൈ 31 ന് ആരംഭിക്കും.പരിക്കാണ് ഇന്ത്യൻ ടീം നേരിടുന്ന പ്രതിസന്ധി. നാല് താരങ്ങളാണ് പരിക്ക് മൂലം ടീമിൽ കളിക്കാനിറങ്ങാതെ പുറത്തായത്. ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഡി പരമ്പരയിൽ നിന്ന് പുറത്തായി. എഡ്ബസ്റ്റൺ മത്സരത്തിൽ ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച ആകാശ് ദീപും ഈ ടെസ്റ്റ് ടീമിൽ പരിക്ക് മൂലം ഇടം നേടിയില്ല. ഇടതു കൈയ്യിനേറ്റ പരിക്കുമൂലം അർശ്ദീപ് സിങ്ങും മത്സരിക്കാൻ ടീമിലില്ല. കരുൺ നായരും ടീമിൽ നിന്ന് പുറത്തായിALSO READ – എംആർഎഫ് ഇന്ത്യൻ നാഷണൽ കാർ റേസിങ് ചാമ്പ്യൻഷിപ്പ് ഒന്നാം റൗണ്ടിൽ അർജുൻ ബാലുവിനും അർജുൻ ഛേഡയ്ക്കും വി‍ജയംപേസർ അൻഷുൽ കാംബോജ് ഇന്നത്തെ ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കും. ബാറ്റർ സായ് സു‌‍ദർശനും ഓൾ റൗണ്ടർ ഷർദുൾ ഠാക്കൂറും ടീമിൽ ഇടം നേടി. യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, സായ്‌ സുദർശൻ, ശുഭ്‌മാൻ ഗിൽ, ഋഷഭ്‌ പന്ത്‌, രവീന്ദ്ര ജഡേജ, വാഷിങ്‌ടൺ സുന്ദർ, ശാർദുൽ ഠാക്കൂർ,ജസ്‌പ്രീത്‌ ബുമ്ര, മുഹമ്മദ്‌ സിറാജ്‌, അൻഷുൽ കാംബോജ്‌ എന്നിവരാണ് ഇന്ത്യൻ ടീമിലുള്ളത്.The post ഇം​ഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന് തുടക്കം: അരങ്ങേറ്റം കുറിക്കാൻ അൻഷുൽ കാംബോജ്, ബാറ്റിങ്ങിനിറങ്ങി ഇന്ത്യൻ പട appeared first on Kairali News | Kairali News Live.