മറ്റെങ്ങുമില്ലാത്ത ജീവജാലങ്ങൾ ഇവിടുണ്ട്, സമാനതകളില്ലാത്ത നീലഗിരിയെ കാട്ടുന്ന ഡോക്യുമെന്ററി: സന്ദേശ് കടൂർ അഭിമുഖം

Wait 5 sec.

ദൃശ്യങ്ങൾ കൊണ്ട് നീലഗിരിയിൽ തീർത്ത കാവ്യം എന്ന് വിളിക്കാം "നീലഗിരി: എ ഷെയേർഡ് വൈൽഡർനെസ്" എന്ന ഡോക്യുമെന്ററിയെ. ബയോസ്ഫിയർ റിസർവായ നീലഗിരിയെയും അവിടെയുള്ള ജീവജാലങ്ങളെയും അതിന്റെ എല്ലാ വന്യമായ ഭംഗിയോടെയും ഒപ്പിയെടുക്കാൻ ഈ ഡോക്യുമെന്ററിക്ക് സാധിച്ചിട്ടുണ്ട്. എമ്മി നോമിനേറ്റഡും ബാഫ്റ്റ ജേതാവുമായ സന്ദേശ് കടൂർ സംവിധാനം ചെയ്ത ഈ ഫുൾ ലെങ്ത് ഡോക്യുമെന്ററി ഫെലിസ് ഫിലിംസും രോഹിണി നിലേകനി ഫിലാന്ത്രോപ്പീസും ചേർന്നാണ് അവതരിപ്പിച്ചിരിക്കുന്നത്. 8K റെസല്യൂഷനിൽ ചിത്രീകരിച്ച നീലഗിരി: എ ഷെയേർഡ് വൈൽഡർനെസിന്റെ വിശേഷങ്ങൾ ക്യു സ്റ്റുഡിയോയോട് പങ്കുവെക്കുകയാണ് സന്ദേശ് കടൂർ.നീലഗിരിയിലൂടെ ഒരു യാത്രനീലഗിരി മലനിരകളിലെ വന്യമൃഗങ്ങളെയും അവയുടെ ജീവിതത്തെയും കുറിച്ചാണ് ഈ ഡോക്യുമെന്ററി പറയുന്നത്. ഞങ്ങൾ മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ഈ ഡോക്യുമെന്ററി സംബന്ധിച്ച ആലോചനകൾ തുടങ്ങിയത്. ഒരു വർഷത്തോളം കാലം പ്രീ പ്രൊഡക്ഷനായി ചെലവഴിക്കുകയും ചെയ്തു. രണ്ടുവർഷത്തോളം സമയം നീലഗിരിയിൽ ചിത്രീകരണത്തിനായും ചെലവഴിച്ചു.പല തരം ക്യാമറകളാണ് ഈ ഡോക്യൂമെന്ററിയുടെ ചിത്രീകരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. റെഡ് ക്യാമറ ഉപയോഗിച്ചിരുന്നു. അതിനൊപ്പം സോണിയുടെ നിരവധി ക്യാമറകളും ഉണ്ടായിരുന്നു. വെളിച്ചം കുറവുള്ളയിടങ്ങളിലും ഉപയോഗിക്കാൻ കഴിയുന്ന ക്യാമറകളാണ് പ്രധാനമായും ഉപയോഗിച്ചത്. വെളുപ്പിനെയും സന്ധ്യാ സമയങ്ങളിലുമെല്ലാം ചിത്രീകരിക്കണമല്ലോ.എന്തുകൊണ്ട് നീലഗിരിനീലഗിരി മലനിരകൾ എന്നും എന്നെ ആകർഷിച്ചിരുന്നു. സമാനതകളില്ലാത്ത യൂണീക്കായ മലനിരകളാണ് നീലഗിരി. ആദ്യത്തെ ബയോസ്ഫിയർ റിസർവാണിത്. ഭൂമിയിൽ മറ്റെവിടെയും കാണാൻ കഴിയാത്ത പല സ്പീഷിസിനെയും ഇവിടെ കാണാൻ കഴിയും. അതാണ് നീലഗിരിയെ വ്യത്യസ്തമാക്കുന്നത്. നീലഗിരി മലനിരകളുടെ ഏറ്റവും ഉയരങ്ങളിൽ മാത്രം കണ്ടുവരുന്ന ഒരിനം പല്ലിയുണ്ട്. അതുപോലെ നീലഗിരി ചിലപ്പൻ എന്നൊരു ഇനം പക്ഷിയുമുണ്ട്. അവയൊന്നിനെയും മറ്റെവിടെയും കാണാൻ കഴിയില്ല. നീലഗിരിയുടെ ഭംഗിയും യൂണീക്ക്നെസ്സും ലോകത്തെ അറിയിക്കുക എന്നതായിരുന്നു ഈ ഡോക്യൂമെന്ററി ചെയ്യുന്നതിന് എന്നെ പ്രേരിപ്പിച്ച ഘടകം.ചിത്രീകരണവേളയിലെ ചലഞ്ചുകൾനീലഗിരിയിലെ ചിത്രീകരണ വേളയിൽ ഏറെ ചലഞ്ചുകൾ നേരിടേണ്ടി വന്നിരുന്നു. ഓരോ സ്പീഷീസുകളെയും കണ്ടെത്തുക എന്നത് മുതൽ അവയെ ക്യാമറകളിലേക്ക് പകർത്തുക എന്നത് വരെ ഏറെ കഠിനമായ കാര്യമായിരുന്നു. അതുപോലെ കാലാവസ്ഥയും ഒരു പ്രതിസന്ധി തന്നെയായിരുന്നു. ഇടവിട്ടുള്ള മഴകൾക്കിടയിൽ ചിലയിടങ്ങളിലേക്കുള്ള യാത്ര ഏറെ ദുർഘടമായിരുന്നു. എങ്കിലും ആ ചലഞ്ചുകളും ഒരു മികച്ച എക്സ്പീരിയൻസ് തന്നെയാണ് നൽകിയത്.ഈ വിജയം മുഴുവൻ ടീമിനും15-20 പേരടങ്ങുന്ന മികവുറ്റ, എക്സ്പീരിയൻസുള്ള ടീമാണ് ഈ ഡോക്യുമെന്ററിയിൽ പ്രവർത്തിച്ചത്. ക്യാമറ ചെയ്യുന്നതിന് തന്നെ അഞ്ചോളം പേരുണ്ടായിരുന്നു, മൂന്ന് എഡിറ്റർമാർ. രോഹിണി നിലേകനി ഫിലാന്ത്രോപ്പീസാണ് ഈ ഡോക്യുമെന്ററിക്ക് ഫണ്ട് ചെയ്തത്. അവരുടെയെല്ലാം മികവ് കൂടിയാണ് ഈ ഡോക്യൂമെന്ററിയുടെ വിജയം.എന്തുകൊണ്ട് ഡോക്യുമെന്ററികൊച്ചു കുട്ടിയായിരുന്ന സമയം പ്രകൃതി എന്നെ ഏറെ ഇൻഫ്ലുവൻസ് ചെയ്തിരുന്നു. ഞാൻ ഒരു പക്ഷി നിരീക്ഷകനായിരുന്നു. അതിനാൽ തന്നെ എന്നും പ്രകൃതിയെക്കുറിച്ച് ആളുകളോട് പറയാൻ ഞാൻ എന്നും ആഗ്രഹിച്ചിരുന്നു. അതുപോലെ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും മറ്റുള്ളവരിൽ എത്തിക്കുക എന്നത് എന്റെ കടമയാണ്. അത് ആളുകളിലേക്ക് എത്തിക്കുന്നതിനുള്ള മാർഗ്ഗമാണ് ഡോക്യുമെന്ററികൾ.