ഇയർഫോണുകളിൽ ഇയർവാക്സ് പറ്റിപിടിച്ച് ഇരിപ്പുണ്ടോ? വൃത്തിയാക്കാൻ ഇങ്ങനെ ട്രൈ ചെയ്ത് നോക്കൂ

Wait 5 sec.

ഇയർഫോണുകളും കീബോർഡും ലാപ്പ്ടോപ്പ്, ഡെസ്ക്ക് ടോപ്പ് എന്നിവ നമ്മൾ എപ്പോഴും ഉപയോ​ഗിക്കുന്നവയാണ്. എന്നാൽ സ്ക്രീനിലും കീബോർഡിലുമുള്ള പൊടിയും ഇയർഫോണുകളിലെ ഇയർവാക്സും നമ്മൾ ശ്രദ്ധിക്കാറില്ല. ഈ ഉപകരണങ്ങൾ പതിവായി വൃത്തിയാക്കുകയും സർവീസ് ചെയ്യുകയും ചെയ്താൽ കൂടുതൽ കാലം നിലനിൽക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് കമ്പനികൾ പറയുന്നത്.ഇയർബഡുകൾ പോലുള്ള ഡിവൈസുകളിൽ അടിഞ്ഞു കൂടിയ ബാക്ടീരിയകളും ഇയർവാക്സും ആരോഗ്യപ്രശ്നങ്ങൾക്കും അസ്വസ്ഥതകൾക്കും കാരണമായേക്കാം എന്നാണ് വിദ്​ഗധർ പറയുന്നു. ഡിവൈസുകൾ വൃത്തിയാക്കുമ്പോൾ യൂസർ മാനുവലിൽ പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടോ എന്ന് എപ്പോഴും പരിശോധിക്കണം.ALSO READ – പ്രീമിയം ലാപ്പ്ടോപ്പുകൾക്ക് 43% വരെ ഓഫറുമായി ആമസോൺമൈക്രോഫൈബർ തുണി പോലുള്ള മൃദുവും ലിന്റ് രഹിതവുമായ തുണി, ടൂത്ത് ബ്രഷ്, പെയിന്റ് ബ്രഷ് അല്ലെങ്കിൽ മേക്കപ്പ് ബ്രഷ് പോലുള്ള മൃദുവായ ബ്രഷ്, കോട്ടൺ സ്വാബുകൾ, കംപ്രസ്ഡ് എയർ, ഐസോപ്രോപൈൽ ആൽക്കഹോൾ ഡിവൈസുകൾ വൃത്തിയാക്കാൻ ഉപയോ​ഗിക്കാം. ഐസോപ്രോപൈൽ അഥവാ റബ്ബിങ് ആൽക്കഹോൾ, ആന്റിസെപ്റ്റിക്, ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള ഒരു ക്ലീനിങ് ലായകമാണ്. ഇത് ഉപയോ​ഗിച്ച് വൃത്തിയാക്കുമ്പോൾ ഉപകരണങ്ങളിൽ ചളിയോ പൊടിയോ ബാക്കി വെക്കാതെ വേഗത്തിൽ ഉണക്കുകയും ചെയ്യും. ഏത് ഉപകരണം വൃത്തിയാക്കുകയാണെങ്കിലും ആദ്യം ചെയ്യേണ്ടത് ഡിവൈസ് പ്ല​ഗ് ചെയ്തിട്ടുണ്ടെങ്കിൽ അത് ഡിസ്കണക്ട് ചെയ്യുക എന്നതാണ്. ശേഷം കേസുകൾ, കവറുകൾ, ആക്‌സസറികൾ എന്നിവ നീക്കം ചെയ്യുക.The post ഇയർഫോണുകളിൽ ഇയർവാക്സ് പറ്റിപിടിച്ച് ഇരിപ്പുണ്ടോ? വൃത്തിയാക്കാൻ ഇങ്ങനെ ട്രൈ ചെയ്ത് നോക്കൂ appeared first on Kairali News | Kairali News Live.