ഡോക്ടർ ധനലക്ഷ്മി അന്തരിച്ചു

Wait 5 sec.

അബുദാബി | അബുദാബിയിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഡോക്ടർ ധനലക്ഷ്മി (54) അന്തരിച്ചു. ഇന്നലെ രാത്രി മുസസഫ ഷാബിയിലുള്ള താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കണ്ണൂർ താണ സ്വദേശിനിയാണ്.സുഹൃത്തുക്കൾ വുവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി മൃതദേഹം ബനിയാസ് മോർച്ചറിയിലേക്ക് മാറ്റി.അബുദാബിയിൽ സ്വന്തമായി ഡെന്റൽ ഹോസ്പിറ്റൽ നടത്തിയിരുന്ന ഡോക്ടർ ധനലക്ഷ്മി ഒടുവിൽ മുസഫ വ്യവസായ നഗരിയിലെ ലൈഫ് കെയർ ഹോസ്പിറ്റലിലാണ് സേവനം ചെയ്തിരുന്നത്.