വി എസിന് സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ചു; കോണ്‍ഗ്രസ് പ്രവര്‍ത്തകക്കെതിരെ കേസ്

Wait 5 sec.

കൊച്ചി |  അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ചുവെന്ന പരാതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയ്‌ക്കെതിരെ കേസ്. എറണാകുളം ഏലൂരിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകയായ വൃന്ദ വിമ്മിക്കെതിരേയാണ് പോലീസ് കേസെടുത്തത്. ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതിയിലാണ് നടപടി.ഉമ്മന്‍ ചാണ്ടിയെയും കുടുംബത്തെയും വി എസ് അധിക്ഷേപിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറക്കരുതെന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റാണ് പരാതിക്കും കേസിനും ആധാരം.നേരത്തെ, വി.എസ്.അച്യുതാനന്ദനെ അധിക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട സംഭവത്തില്‍ ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകന്‍ യാസിന്‍ അഹമ്മദിനെ വണ്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.വിഎസിനെ അധിക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട നഗരൂര്‍ സ്വദേശിയും അധ്യാപകനുമായ വി അനൂപിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിഎസിന്റെ പേരെടുത്ത് പറയാതെയുള്ള അനൂപിന്റെ വെറുപ്പ് നിറഞ്ഞ സ്റ്റാറ്റസ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.