ആലപ്പുഴയിലെ പൊതുദർശനം; വി എസിനെ കാണാൻ എത്തേണ്ടത് ബീച്ചിലെ റിക്രിയേഷൻ ഗ്രൗണ്ടിൽ; ഏർപ്പെടുത്തിയത് വിപുലമായ സൗകര്യം

Wait 5 sec.

വി എസിന്റെ പൊതുദർശനത്തിനായി ആലപ്പുഴ ജില്ലയിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വി എസിനെ കാണാൻ പതിനായിരങ്ങളാണ് കേരളത്തിനകത്തും പുറത്തു നിന്നുമായി എത്തിക്കൊണ്ടിരിക്കുന്നത്. ആലപ്പുഴയിൽ എത്തുന്നവർക്ക് കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടിൽ ആണ് സൗകര്യത്തെ ഒരുക്കിയിട്ടുള്ളത്. റിക്രിയേഷന്‍ ഗ്രൗണ്ടിൽ പ്രത്യേകം ഒരുക്കിയ പന്തലിൽ ആണ് പൊതുദർശനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇവിടേക്ക് എല്ലാവരും എത്തിച്ചേരണം.ALSO READ: കോരിച്ചൊരിയുന്ന മഴയിലും അണയാതെ ആവേശം; വിപ്ലവസൂര്യനെ ഏറ്റുവാങ്ങാൻ വലിയചുടുകാടിന്റെ മണ്ണും ഒരുങ്ങിഇന്ന് രാവിലെ ഏഴിനു ശേഷമാണ് വിലാപയാത്ര ഓച്ചിറയിൽ നിന്ന് ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചത്. ജില്ലയിൽ കെപിഎസി , ജിഡിഎം ഹാൾ, കരീലകുളങ്ങര, നങ്ങ്യാർകുളങ്ങര, ഹരിപ്പാട്, തോട്ടപ്പള്ളി, ടി ഡി മെഡിക്കൽ കോളേജ് ജംഗ്ഷൻ എന്നിവിടങ്ങളിലൂടെ പതിനായിരക്കണക്കിന് ജനങ്ങളുടെ അന്ത്യാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി അൽപ്പസമയത്തിനകം പുന്നപ്രയിലെ വീട്ടിലേക്ക് വി എസിനെ എത്തിക്കും . അതിന് ശേഷം സിപിഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം. ഇതുകഴിഞ്ഞാണ് റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനത്തിന് എത്തിക്കുക.The post ആലപ്പുഴയിലെ പൊതുദർശനം; വി എസിനെ കാണാൻ എത്തേണ്ടത് ബീച്ചിലെ റിക്രിയേഷൻ ഗ്രൗണ്ടിൽ; ഏർപ്പെടുത്തിയത് വിപുലമായ സൗകര്യം appeared first on Kairali News | Kairali News Live.