ഷാർജയിലെ വിപഞ്ചികയുടെ മരണം; റീ പോസ്റ്റ്മോർട്ടം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടക്കുന്നു

Wait 5 sec.

ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശിനി വിപഞ്ചികയുടെ പോസ്റ്റ്മോർട്ടം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടക്കുന്നു. വീട്ടുകാരുടെ ആവശ്യപ്രകാരമാണ് വീണ്ടും പോസ്റ്റ് മോർട്ടം നടത്തുന്നത്. ഇന്നലെ രാത്രിയാണ് വിപഞ്ചികയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്.വിപഞ്ചികയുടെ അമ്മയും ബന്ധുക്കളും നാട്ടിലെത്തിയിട്ടുണ്ട്. നാട്ടിൽ രജിസ്റ്റർ ചെയ്ത കേസിൽ വരുംദിവസങ്ങളിൽ തുടർനടപടികൾ ഉണ്ടായേക്കും. ഈ മാസം എട്ടിന് ആണ് വിപഞ്ചികയെയും മകൾ ഒന്നര വയസുകാരി വൈഭവിയെയും ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിപഞ്ചികയുടെ കുഞ്ഞിൻ്റെ മൃതദേഹം ദിവസങ്ങൾക്ക് മുമ്പ് ദുബായിൽ സംസ്കരിച്ചിരുന്നു.ഈ മാസം 9 നാണ് കൊല്ലം ചന്ദനത്തോപ്പ് രജിത ഭവനിൽ വിപഞ്ചിക, ഒന്നര വയസ്സുള്ള മകൾ വൈഭവി എന്നിവരെ ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിപഞ്ചിക ക്രൂരമായ ഗാർഹിക പീഡനത്തിന് ഇടയായിട്ടുണ്ടെന്നും പീഡനം സഹിക്കാൻ കഴിയാതെ നാട്ടിലേക്കു മടങ്ങാൻ‍ ശ്രമിച്ചപ്പോൾ കുഞ്ഞിന്റെ തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ നിതീഷ് കൈക്കലാക്കിയെന്നും ബന്ധുകൾ പറയുന്നു.ALSO READ: വിഎസിനെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; ഡിവൈഎഫ്ഐയുടെ പരാതിയിൽ കേസെടുത്ത് പോലീസ്ഭർത്താവിനും വീട്ടുകാർക്കും എതിരെ കുണ്ടറ പൊലീസ് കേസെടുത്തിരുന്നു. വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയിലാണ് കേസെടുത്തത്. കേസിൽ നിതീഷ് ഒന്നാം പ്രതി, സഹോദരി നീതു രണ്ടാം പ്രതി, അച്ഛൻ മൂന്നാം പ്രതി എന്നിങ്ങനെയാണ്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.The post ഷാർജയിലെ വിപഞ്ചികയുടെ മരണം; റീ പോസ്റ്റ്മോർട്ടം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടക്കുന്നു appeared first on Kairali News | Kairali News Live.