വി എസ് എന്ന ജനനായകന് എത്രമാത്രം കേരളത്തിന്റെ മനസ്സിൽ ഇടമുണ്ടെന്നതിന്റെ നേർസാസാക്ഷ്യമായിരുന്നു വിലാപയാത്രയിൽ പിന്നിട്ട ഓരോ വഴികളും .പുന്നപ്രയുടെ സമരനായകൻ കേരളത്തിന്റെ കണ്ണും കരളുമായത് വിട്ടുവീഴ്ചയില്ലാത്ത കമ്മ്യൂണിസ്റ് ജീവിതം കൊണ്ട് മാത്രമാണ്.വിലാപയാത്രയിൽ കടന്നുവന്ന വഴികളെല്ലാം കണ്ണേ കരളേ വി എസ്സേ എന്ന് ഒറ്റ സ്വരത്തിൽ ഉറക്കെ ചൊല്ലുന്ന ഹൃദയഭേദകമായ കാഴ്ചയായിരുന്നു നാം കണ്ടത്. കേരളത്തിത്തിന് അകത്തും പുറത്തുനിന്നും വന്ന ലക്ഷക്കണക്കിന് പേരാണ് മൂന്ന് ജില്ലകളിലായി തങ്ങളുടെ പ്രിയപ്പെട്ടവനെ കാണാനായി തടിച്ച്കൂടിയത്. തിരുവനന്തപുരത്തുനിന്നും ചൊവ്വ ഉച്ചയ്ക്ക് രണ്ടോടെ ആരംഭിച്ച വിലാപയാത്ര കൊല്ലം ജില്ലയിലേക്ക് പ്രവേശിച്ചത് രാത്രി 12.40നു മാത്രമാണ്. രാത്രി ഏറെ വൈകിയും സ്ത്രീകളും പിഞ്ചുകുട്ടികളുമടക്കം നിരവധി പേരാണ് കൊല്ലത്ത് വി എസിനെ കാണാൻ മണിക്കൂറുകളോളം കാത്തുനിന്നത്. രാത്രി വൈകിയ സമയത്തും അണമുറിയാത്ത പ്രവാഹം പോലെ മുദ്രാവാക്യങ്ങളുമായി ക്ഷമയോടെ തങ്ങളുടെ നേതാവിനെ കാണാൻ അവർ കാത്തുനിന്നു.ALSO READ: ‘ഞങ്ങളെ ഭൂമിയുടെ അവകാശികളാക്കിയത് അദ്ദേഹം’; വി എസ് സൃഷ്ടിച്ച മാതൃക മറക്കാനാകില്ലഏഴു മണിക്കൂറിൽ ആലപ്പുഴയിലെ വസതിയിൽ എത്തുമെന്നു കരുതിയ വിലാപയാത്ര 17 മണിക്കൂർ പിന്നിടുമ്പോഴാണ് ആലപ്പുഴ ജില്ലയിലേക്ക് കടന്നത്. വിലാപയാത്ര പോകുന്ന വഴികളിലൊക്കെ രാത്രി ശക്തമായ മഴ പെയ്തിരുന്നു. എന്നാൽ കോരിച്ചെറിയുന്ന മഴയിലും കുതിരാത്ത വിപ്ലവ വീര്യമാണ് വി എസ് എന്ന് തെളിയിക്കുന്നതാണ് ഏറെ നേരം മഴ നനഞ്ഞും മുദ്രാവാക്യങ്ങളുമായി കാത്തുനിന്ന പതിനായിരങ്ങൾ. ചോദിക്കുന്നവർക്കെല്ലാം ഒറ്റ ഉത്തരം മാത്രം വി എസിനെ കാണാതെ മറ്റൊന്നുമില്ല. അക്ഷരാർത്ഥത്തിൽ കേരളം അണമുറിയാത്ത ഒഴുകുകയായിരുന്നു വി എസ്സിലേക്ക്.The post എന്ത് മഴ; എന്ത് വെയിൽ; എന്ത് കാറ്റ് ; ഒരേയൊരു വികാരം വി എസ് appeared first on Kairali News | Kairali News Live.