പെയ്ത് തോരാത്ത മഴയിലും അണയാത്ത ആവേശത്തോടെയാണ് അനേകായിരങ്ങൾ വി എസിനെ ഒരുനോക്ക് കാണാനായി ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. 21 മണിക്കൂർ നീണ്ട വിലാപയാത്ര ഇതാ വി എസിന്റെ വേലിക്കകത്ത് വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വിപ്ലവസൂര്യനെ സ്വീകരിക്കാൻ നിരവധി വിപ്ലവ പോരാളികൾ ഉറങ്ങുന്ന വലിയചുടുകാടിന്റെ മണ്ണും തയാറാണ്. പുന്നപ്ര വയലാർ രക്തസാക്ഷികൾക്കും സഖാക്കളുടെ സഖാവായ പി കൃഷ്‌ണപിള്ള ഉൾപ്പെടെ മഹാനേതാക്കൾക്കുമൊപ്പം വി എസിനും ഇനി അവിടെ വിശ്രമിക്കാം.ALSO READ: വി എസിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് വലിയചുടുക്കാട്ടിലെ സ്വന്തം പേരിലുള്ള ഭൂമിയിൽ; വി എസ് ആലപ്പുഴ ജില്ലാ സെക്രട്ടറി ആയിരിക്കെയാണ് 22 സെൻ്റ് ഭൂമി പാർട്ടിക്ക് വേണ്ടി വാങ്ങിയത്വി എസിന്റെ പോരട്ടജീവിതത്തിൽ വലിയചുടുകാട് വലിയ പ്രാധാന്യമർഹിക്കുന്നു. വി എസിന് അറിയുന്നവരും വി എസിനെ അറിയുന്നവരും രക്തസാക്ഷികളായി. ജീവനോടെയും അല്ലാതെയും അവരെ വലിയചുടുകാട്ടിലാണ് കൂട്ടിയിട്ട് കത്തിച്ചത്. പി കൃഷ്‌ണപിള്ള, പി കെ ചന്ദ്രാനന്ദൻ, കെ ആർ ഗൗരിയമ്മ, പി കെ കുഞ്ഞച്ചൻ, എൻ ശ്രീധരൻ, പി കെ വിജയൻ, സൈമൺ ആശാൻ, ആർ സുഗതൻ, ടി വി തോമസ്, പി ടി പുന്നൂസ്, ജോർജ് ചടയംമുറി, സി കെ ചന്ദ്രപ്പൻ തുടങ്ങിയ തൊഴിലാളിവർഗ പ്രസ്ഥാനത്തിന് ഊടും പാവും പകർന്ന സമുന്നതർക്കൊപ്പം വി എസും ഇനി ഇവിടെ അണയാത്ത സമരജ്വാലയാകും. ആരോഗ്യം അനുവദിക്കുന്നതുവരെ പുന്നപ്ര രണധീരരുടെ സ്മരണ പുതുക്കാൻ വി എസ് അവിടെ എത്തിയിരുന്നു. 73–ാം വാർഷികത്തിനാണ് അവസാനമായി അദ്ദേഹം എത്തിയത്.The post കോരിച്ചൊരിയുന്ന മഴയിലും അണയാതെ ആവേശം; വിപ്ലവസൂര്യനെ ഏറ്റുവാങ്ങാൻ വലിയചുടുകാടിന്റെ മണ്ണും ഒരുങ്ങി appeared first on Kairali News | Kairali News Live.