ഒരിടവേളക്ക് ശേഷം കരുണ്‍ നായര്‍ കര്‍ണാടകക്ക് വേണ്ടി ബാറ്റേന്താനെത്തുന്നു; വിദര്‍ഭ സമ്മതം നല്‍കി

Wait 5 sec.

ഒരിടവേളക്ക് ശേഷം കരുണ്‍ നായര്‍ കര്‍ണാടക ജ‍ഴ്സിയില്‍ ആഭ്യന്തര മത്സരം കളിക്കും. 2025- 26 സീസണിലാണ് കന്നഡ ടീമിലുണ്ടാകുക. മൂന്ന് സീസണിന് ശേഷമാണ് അദ്ദേഹം കര്‍ണാടകയിലെത്തുന്നത്. ഇതിനായി വിദര്‍ഭ എന്‍ ഒ സി നല്‍കി. നിലവില്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമില്‍ അംഗമാണ് അദ്ദേഹം. എട്ട് വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം ടെസ്റ്റ് ടീമില്‍ ഇടം പിടിച്ചിരുന്നത്. തിങ്കളാഴ്ച വൈകിട്ട് വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് നോ-ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ ഒ സി) ലഭിച്ചു. Read Also: 23 വർഷത്തെ ഇടവേള; ഫിഡെ ചെസ് ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി ഇന്ത്യഈ വര്‍ഷം ആദ്യം കേരളത്തിനെതിരെ വിദര്‍ഭയുടെ മൂന്നാം രഞ്ജി ട്രോഫി കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു മലയാളിയായ അദ്ദേഹം. ക‍ഴിഞ്ഞ രഞ്ജിയില്‍ 16 ഇന്നിംഗ്സുകളില്‍ നിന്ന് 53.93 ശരാശരിയില്‍ നാല് സെഞ്ച്വറികളടക്കം 863 റണ്‍സ് നേടിയിരുന്നു. ഫൈനലിലും സെഞ്ച്വറി നേടി. 2021- 22 ല്‍ കര്‍ണാടക ടീമില്‍ നിന്ന് കരുണ്‍ പുറത്തായ സമയത്ത് അദ്ദേഹത്തെ ടീമിലെത്തിക്കാന്‍ കേരളം ശ്രമിച്ചിരുന്നു.The post ഒരിടവേളക്ക് ശേഷം കരുണ്‍ നായര്‍ കര്‍ണാടകക്ക് വേണ്ടി ബാറ്റേന്താനെത്തുന്നു; വിദര്‍ഭ സമ്മതം നല്‍കി appeared first on Kairali News | Kairali News Live.