‘നിങ്ങൾക്കൊക്കെ ക്ഷീണമായെങ്കിൽ തിരികെപ്പോകാം; എനിക്കിനിയും കുറേ പോകാനുണ്ട്‌’; പൂയംകുട്ടി വനം കയ്യേറ്റ സമയത്ത് വി എസിന് ഒപ്പമുള്ള ആവേശകരമായ അനുഭവം പങ്കുവച്ച്ശ്രീകുമാർ ശേഖർ

Wait 5 sec.

കേരളത്തിലെ സമുന്നതനായ കമ്മ്യൂണിസ്റ് നേതാവ് വി എസ് അച്യുതാനന്ദനുമായുള്ള ആവേശകരമായ അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയാണ് നിരവധി പേർ. പരിചയമില്ലാത്തവർക്ക് പോലും വി എസ് എന്നും ആവേശവും ഊർജവും ആശ്വാസവുമൊക്കെ പകരുന്ന രണ്ടക്ഷരമാണ്.അത്തരത്തിൽ വി എസിന്റെ സമര വീര്യത്തെക്കുറിച്ചുള്ള ആവേശകരമായ അനുഭവങ്ങൾ പങ്കുവച്ചിരിക്കുകയാണ് ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ശ്രീകുമാർ ശേഖർ . 2002 ൽ പൂയംകുട്ടിയിലെ വനം കയ്യേറ്റം സന്ദർശിക്കാൻ വി എസിനൊപ്പം പോയ മാധ്യമ സംഘത്തിൽ ഉണ്ടായിരുന്ന ആളായിരുന്നു അദ്ദേഹം.‘ കയ്യേറ്റം കാണുകയും കുറേ പടങ്ങൾ ലഭിക്കുകയും ചെയ്തു മണിക്കൂറുകൾ ആകുകയും മലകയറിയും ഇറങ്ങിയും എല്ലാവരും തളരുകയും ചെയ്തപ്പോൾ ദേശാഭിമാനി ഫോട്ടോഗ്രാഫർ രവികുമാർ പോയി അദ്ദേഹത്തോട് ഇക്കാര്യം പറഞ്ഞു. ‘സഖാവെ ഇത്രയും പോരെ. ധാരാളം വിവരങ്ങളും ചിത്രവുമായി എന്നാണ്‌ പത്രക്കാർ പറയുന്നത്‌. നമുക്കിനി മലയിറങ്ങാമല്ലോ’ എന്ന് അദ്ദേഹം വി എസിനോട് പറഞ്ഞപ്പോൾ ‘ നിങ്ങൾക്കൊക്കെ ക്ഷീണമായെങ്കിൽ ഇവിടെ നിന്നു തിരികെപ്പോകാം. എനിക്കിനിയും കുറേ പോകാനുണ്ട്‌ എന്നായിരുന്നു അതിന് മറുപടിയുമായി സഖാവ് പറഞ്ഞത്. ALSO READ: ബ്രേക്ഫാസ്റ്റ് രണ്ട് ഇഡലി, അല്ലെങ്കിൽ ദോശ, ഉച്ചക്ക് ഒരു തവി ചോറ്, രാത്രിയിൽ ഭക്ഷണമില്ല; കടുകിട വിടാതെ വി എസിന്റെ ജീവിതചര്യഅതുനുശേഷം അദ്ദേഹം യാത്ര തുടർന്നു. പിന്തുടരുക മാത്രമേ മാധ്യമസംഘത്തിനും നിവൃത്തി ഉണ്ടായിരുന്നുള്ളൂ വെന്നും തീരുമാനങ്ങളിലെ ഈ ഒരു കടുപ്പം വി എസിന്റെ ഒപ്പം എന്നുമുണ്ടായിരുന്നു എന്ന്‌ തോന്നിയിട്ടുണ്ടെന്നും ഇ കാര്യത്തെ ഓർത്തെടുത്തുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ അദ്ദേഹം പറഞ്ഞു. ഈ സംഭവം നടക്കുമ്പോൾ വിഎസിന് ഏകദേശം 80 വയസ് ഉണ്ട്. ആ വയസിലും കൈമുതലാക്കി വച്ച നിശ്ചയദാർഢ്യം കൂടിയാണ് വി എസ് എന്ന രാഷ്ട്രീയ നേതാവിനെ ജനപ്രിയനാക്കുന്നതും.ALSO READ: പുന്നപ്ര വയലാറിന്റെ വിപ്ലവ വീറിന് കയ്യൂരിൽ നിന്നൊരു ഗൺ മാൻ; വി എസിന്റെ പ്രിയപ്പെട്ട കണ്ണൻഅദ്ദേഹം ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരിക്കുമ്പോൾ തന്റെ അച്‌ഛൻ ആ കമ്മിറ്റിയിലുണ്ടായിരുന്നു എന്നും എന്നാൽ ദേശാഭിമാനിയിൽ വന്നശേഷം ഒരിക്കലും പക്ഷേ അച്‌ഛന്റെ പേരുപറഞ്ഞ്‌ പരിചയപ്പെട്ടിട്ടില്ല എന്നും അൽപ്പം അകലെ നിന്നുമാത്രം ഇടപെട്ടു. എന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നുണ്ട്. കൂടാതെ 1993ൽ സെക്രട്ടറിയെറ്റിനു മുന്നിൽ വിദ്യാർഥിസമരം റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ പൊലീസിന്റെ അടികൊണ്ട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലായപ്പോൾ പ്രതിപക്ഷ നേതാവായിരുന്ന വി എസ് ആശുപത്രിയിൽ കാണാൻ വന്ന ചിത്രവും ശ്രീകുമാർ ശേഖർ പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്.The post ‘നിങ്ങൾക്കൊക്കെ ക്ഷീണമായെങ്കിൽ തിരികെപ്പോകാം; എനിക്കിനിയും കുറേ പോകാനുണ്ട്‌’; പൂയംകുട്ടി വനം കയ്യേറ്റ സമയത്ത് വി എസിന് ഒപ്പമുള്ള ആവേശകരമായ അനുഭവം പങ്കുവച്ച് ശ്രീകുമാർ ശേഖർ appeared first on Kairali News | Kairali News Live.