ഒടുവില്‍ അയാളെ വിളിച്ച് ഇംഗ്ലണ്ട്; ഇന്ത്യക്കെതിരായ പടപ്പുറപ്പാടില്‍ കുന്തമുനയാകുമോ?

Wait 5 sec.

എട്ട് വര്‍ഷത്തിന് ശേഷം ലിയാം ഡോസണ്‍ ഇംഗ്ലീഷ് ടെസ്റ്റ് ക്രിക്കറ്റ് ടീമില്‍. ഇന്ത്യയ്ക്കെതിരായ നാലാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിലാണ് അദ്ദേഹത്തെ ഉള്‍പ്പെടുത്തിയത്. ടീമിലെ ഏക പകരക്കാരനാണ്. ഷോയിബ് ബഷീറിന് പകരക്കാരനായാണ് ഡോസണ്‍ ടീമിലെത്തിയത്. കഴിഞ്ഞയാഴ്ച നടന്ന ലോര്‍ഡ്സ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിലാണ് ഇടതുകൈ വിരലിന് ബഷീറിന് ഒടിവ് പറ്റിയത്. രണ്ടാം ഇന്നിങ്സില്‍ കളിച്ച് ഇംഗ്ലണ്ടിന് 2-1 എന്ന പരമ്പര ലീഡ് നേടിക്കൊടുത്ത് അവസാന വിക്കറ്റ് നേടിയിരുന്നു. അതിനുശേഷം അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തി.Read Also: ബുമ്ര നാളെ കളിക്കും, പന്ത് വിക്കറ്റ് കാക്കും; ഇന്ത്യന്‍ ടീമിന്റെ പരുക്കിന്‍ ആശങ്കയില്‍ മഞ്ഞുരുക്കംബഷീറിന്റെ അഭാവത്തില്‍, ഡോസണ്‍ തന്റെ നാലാമത്തെ ടെസ്റ്റ് ക്യാപ്പ് അണിയും. 2017 ജൂലൈയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് അവസാനമായി കളിച്ചത്. ഇടംകൈയന്‍ സ്പിന്നര്‍ എന്ന നിലയില്‍ 371 ഫസ്റ്റ് ക്ലാസ് വിക്കറ്റുകള്‍ നേടി. സമീപ സീസണുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. കഴിഞ്ഞ അഞ്ച് സീസണുകളിലായി അദ്ദേഹം ഒമ്പത് ഫസ്റ്റ് ക്ലാസ് സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്.The post ഒടുവില്‍ അയാളെ വിളിച്ച് ഇംഗ്ലണ്ട്; ഇന്ത്യക്കെതിരായ പടപ്പുറപ്പാടില്‍ കുന്തമുനയാകുമോ? appeared first on Kairali News | Kairali News Live.