തമിഴ്നാട്ടിലെ ശിവകാശിക്കു സമീപം പടക്ക നിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.50 ഓടെ വിരുദുനഗറിലെ ശിവകാശി പ്രദേശത്തെ നാരായണപുരം ഗ്രാമത്തിലുള്ള സ്വകാര്യ ഉടമസ്ഥതയിലുള്ള പടക്ക നിർമ്മാണ ഫാക്ടറിയിലാണ് സംഭവം. അപകടത്തിൽ മൂന്നുപേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.മുറിയിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങൾ പെട്ടെന്ന് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. തുടർന്ന് തീ മുറിയുടെ പുറത്തേക്കും പടർന്നു. ശിവകാശിയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. പടക്കനിർമാണ ശാലയിലെ തൊഴിലാളിയായ കീഴ്തിരുത്തങ്കൽ മുത്തുരാമലിംഗം കോളനി സ്വദേശി കാർത്തിക്കും മറ്റ് രണ്ട് പേരുമാണ് മരിച്ചത്.ALSO READ: ‘അതുപറയാൻ അവർ ആരാണ്?’; വിമർശനങ്ങളിൽ മറുപടിയുമായി ശശി തരൂർസംഭവത്തിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകും.The post ശിവകാശിയിലെ പടക്കനിർമ്മാണശാലയിൽ സ്ഫോടനം; മൂന്നുപേർക്ക് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.