മെസി ഫാൻ യമാലിൻ്റെ ആ ആഗ്രഹവും പൂവണിയുന്നു; ബാഴ്സയിലെ പത്താം നമ്പർ ജഴ്സിക്ക് പിന്നാലെ സൂപ്പർതാരവുമൊത്ത് മത്സരം, തീയതിയായി

Wait 5 sec.

ലയണൽ മെസിയുടെ സൂപ്പർ ഫാനാണ് സ്പാനിഷ്- ബാഴ്സ താരം ലാമിനി യമാൽ. അദ്ദേഹം അത് പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. മെസിയുമായി ഒരു മത്സരത്തിന് ഇറങ്ങുകയെന്നത് തൻ്റെ ജീവിതാഭിലാഷമാണെന്നും യമാൽ പറഞ്ഞിരുന്നു. പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ ഈയടുത്ത് യമാൽ കളത്തിൽ ഇറങ്ങിയിരുന്നു. അന്ന് സ്പെയിൻ പരാജയപ്പെട്ടു. ഫൈനലിസിമ മത്സരത്തിലാണ് മെസിയും യമാലും ഏറ്റുമുട്ടുക. ദേശീയ ജഴ്സിയിലായിരിക്കും ഇരുവരും പോരിനിറങ്ങുക. കോപ്പ അമേരിക്ക ജേതാക്കളായ അര്‍ജന്റീനയും യൂറോ കപ്പ് വിജയികളായ സ്‌പെയിനും തമ്മിലുള്ള ഫൈനലിസിമയുടെ തീയതി കുറിച്ചിട്ടുണ്ട്. 2026 മാര്‍ച്ച് 26നും 31നും ഇടയിലാണ് ഫൈനലിസിമ നടക്കുക. Read Also: പ്രായമൊക്കെ വെറും നമ്പർ മാത്രം; ഡബിൾ ബാരൽ പ്രഹരവുമായി വീണ്ടും മെസി, മയാമിക്ക് ഗംഭീര ജയംലണ്ടന്‍, ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളാണ് മത്സര വേദിയായി പരിഗണിക്കുന്നത്. അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (എ എഫ് എ) പ്രസിഡന്റും റോയല്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ (ആർ എഫ് ഇ എഫ്) പ്രസിഡന്റും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഫൈനലിസിമയിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. 2022ലെ ഫൈനലിസിമ ജേതാക്കൾ അർജൻ്റീനയായിരുന്നു.The post മെസി ഫാൻ യമാലിൻ്റെ ആ ആഗ്രഹവും പൂവണിയുന്നു; ബാഴ്സയിലെ പത്താം നമ്പർ ജഴ്സിക്ക് പിന്നാലെ സൂപ്പർതാരവുമൊത്ത് മത്സരം, തീയതിയായി appeared first on Kairali News | Kairali News Live.