സ്വന്തമായി ഒരു റെയില്‍വേ സ്റ്റേഷന്‍, സഞ്ചരിക്കാന്‍ കൊട്ടാരസമാന ട്രെയിന്‍; ഒരു ഇന്ത്യക്കാരനാണ് ഈ സമ്പന്നന്‍

Wait 5 sec.

സ്വന്തം താമസസ്ഥലം വരെ ട്രെയിൻ എത്തും. സ്വന്തമായി ട്രെയിനും റെയിൽവേ സ്റ്റേഷനും. അമേരിക്കയിലെയോ യൂറോപ്പിലെയോ ഏതെങ്കിലും സമ്പന്നൻ്റെ കഥയല്ലിത്. ഇന്ത്യക്കാരനായ ഒരു സമ്പന്നനാണ് ഇത്തരത്തിൽ വീട്ടുമുറ്റത്തൊരു റെയിൽവേ സ്റ്റേഷനുമായി ജീവിച്ചത്. അറിയാം വിശദമായി.ഈ സമ്പന്നൻ ഇന്ന് ജീവിച്ചിരിപ്പില്ല എന്നതാണ് യാഥാർഥ്യം. ബ്രിട്ടീഷ് ഇന്ത്യ കാലത്താണ് ഇദ്ദേഹം ജീവിച്ചിരുന്നത്. നവാബായിരുന്നു കക്ഷി. വേറെ ആരുമല്ല, നവാബ് ഹാമിദ് അലി ഖാനാണ് ഈ സമ്പന്നൻ. ഇന്നത്തെ ഉത്തർ പ്രദേശിലെ റാംപൂര്‍ നാട്ടുരാജ്യത്തെ ഭരണാധികാരിയായിരുന്നു ഇദ്ദേഹം. അന്ന് റാംപൂർ സമ്പന്നമായിരുന്നു.Read Also: 75 വർഷമായിട്ടും റോഡ് ഇല്ല; ഒടുവിൽ സ്വന്തമായി റോഡ് നിര്‍മിച്ചു; ഇനി വോട്ട് തേടി ആരും ഇങ്ങോട്ട് വരേണ്ടെന്ന് യുപി ഗ്രാമവാസികൾസ്വന്തമായി റെയില്‍വെ സ്റ്റേഷൻ നിർമിച്ചത് രാജകുടുംബത്തിന് മാത്രം ഉപയോഗിക്കാനായിരുന്നു. യാത്രയ്ക്ക് തയ്യാറാക്കി രണ്ട് റോയല്‍ കോച്ചുകളുണ്ടായിരുന്നു. വെറും കമ്പാര്‍ട്‌മെന്റുകളായിട്ടല്ല സഞ്ചരിക്കുന്ന രാജകൊട്ടാരം എന്ന നിലയ്ക്കാണ് ഇതിൻ്റെ രൂപകല്പന. ഫര്‍ണിച്ചര്‍, പേര്‍ഷ്യന്‍ കാര്‍പെറ്റുകള്‍, ഇന്ത്യന്‍ വെജിറ്റേറിയന്‍, ഇംഗ്ലീഷ് നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഒരുക്കുന്നതിനായി രണ്ട് അടുക്കളകള്‍ എന്നിവയും ട്രെയിനിലുണ്ടായിരുന്നു. 1954-ൽ രണ്ട് റോയല്‍ കോച്ചുകള്‍ നവാബ് കേന്ദ്ര സര്‍ക്കാരിന് സമ്മാനമായി നല്‍കി. 1966ല്‍ നവാബ് മരിച്ചതോടെ ഈ റെയില്‍വേ സ്റ്റേഷന്‍ ക്രമേണ നാമാവശേഷമായി.The post സ്വന്തമായി ഒരു റെയില്‍വേ സ്റ്റേഷന്‍, സഞ്ചരിക്കാന്‍ കൊട്ടാരസമാന ട്രെയിന്‍; ഒരു ഇന്ത്യക്കാരനാണ് ഈ സമ്പന്നന്‍ appeared first on Kairali News | Kairali News Live.