റോബർട്ട് ഡൗണി ജൂനിയറിനെയും ടോം ഹാങ്ക്സിനെയും മറികടന്ന് ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടി സ്കാർലെറ്റ് ജോഹാൻസൻ. 14.8 ബില്യൺ ഡോളറാണ് നടി ബോക്സ് ഓഫീസിലൂടെ നേടിയത്. നാല് വർഷങ്ങൾക്ക് ശേഷമാണ് ‘ജുറാസിക് വേൾഡ്: റീബർത്ത്’ എന്ന ചിത്രത്തിന്റെ വി‍ജയത്തോടെയാണ് സ്കാർലെറ്റ് ജോഹാൻസൻ ഈ നേട്ടം കൈവരിച്ചത്.‘ജുറാസിക് വേൾഡ്: റീബർത്ത്’ തീയറ്ററിൽ റിലീസ് ചെയ്ത ആദ്യ ആഴ്ചയിൽ തന്നെ 318 മില്യൺ ഡോളർ നേടിയിരുന്നു. ഹോളിവുഡ് സിനിമകളുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ അഞ്ച് പ്രധാന നടന്മാരിൽ നാലുപേരും മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായിട്ടുള്ളവരാണ്. നിക്ക് ഫ്യൂറിയായും ടോണി സ്റ്റാർക്കായും പീറ്റർ ക്വിൽ എന്ന സ്റ്റാർ ലോർഡും ആയും തിളങ്ങിയ സാമുവൽ എൽ ജാക്സൺ, റോബർട്ട് ഡൗണി ജൂനിയർ, ക്രിസ് പ്രാറ്റ് എന്നിവരാണ് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയവർ.ALSO READ – ലോക സിനിമയിലെ ‘ഇടിമുഴക്കം’; ബ്രൂസ് ലീ ഓർമയായിട്ട് 52 വർഷങ്ങൾമാർവൽ സിനിമാറ്റിക് യൂണിവേഴ്സിൽ ബ്ലാക്ക് വിഡോ ആയാണ് സ്കാർലെറ്റ് ജോഹാൻസൻ എത്തുന്നത്. അവഞ്ചേഴ്സ് എൻഡ് ഗെയിമാണ് ഇതിന് മുൻപ് കളക്ഷൻ വാരിയ ചിത്രം. ഈ ചിത്രം 2400 കോടിയോളം രൂപ ബോക്സ് ഓഫീസിലൂടെ നേടിയത്. ദി അവ‍ഞ്ചേഴ്സ്, ബ്ലാക്ക് വിഡോ, അയൺ മാൻ 2, ക്യാപ്റ്റൻ അമേരിക്ക – സിവിൽ വാർ, ലൂസി എന്നീ ചിത്രങ്ങളാണ് കൂടുതൽ കളക്ഷൻ നേടിയ മറ്റ് സ്കാർലെറ്റ് ജോഹാൻസൻ സിനിമകൾ.The post റോബർട്ട് ഡൗണി ജൂനിയറിനെയും ടോം ഹാങ്ക്സിനെയും മറികടന്ന് ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടി സ്കാർലെറ്റ് ജോഹാൻസൻ appeared first on Kairali News | Kairali News Live.