സ്വകാര്യ ബസുകളുടെ കൊലവിളി അവസാനിപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. കുറ്റ്യാടി – കോഴിക്കോട് റൂട്ടിലുള്ള സ്വകാര്യ ബസുകളുടെ കൊലവിളി ഉടൻ അവസാനിപ്പിക്കുന്നതിന് അധികൃതരുടെ കർശന ഇടപെടൽ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ്.ALSO READ – പാഞ്ഞു പോകുന്ന ബൈക്കിൽ എണീറ്റ് നിന്ന് കൈവീശി യാത്ര ചെയ്ത് യുവാവ്; വൈറലായി വീഡിയോ – പരക്കെ വിമർശനംകോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയും ആർ റ്റി ഒയും ഇക്കാര്യം അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. കേസ് ഓഗസ്റ്റ് 26 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്. അമിത വേഗതയിൽ ഓടിയെത്തിയ സ്വകാര്യ ബസ് പേരാബ്ര കക്കാട് ബസ് സ്റ്റോപ്പിന് സമീപം സ്കൂട്ടറിൽ ഇടിച്ചാണ് വിദ്യാർത്ഥി മരിച്ചത്. ഇന്നലെ വൈകീട്ടാണ് സ്വകാര്യ ബസ് കയറി മരുതോങ്കര സ്വദേശി അബ്ദുൽ ജവാദ് മരിച്ചത്. കാലിക്കറ്റ് സർവകാലാശാല താലിക്കര റീജണൽ സെന്ററിലെ പിജി വിദ്യാർഥിയായിരുന്നു അബ്ദുൽ ജവാദ്.The post സ്വകാര്യ ബസുകളുടെ കൊലവിളി അവസാനിപ്പിക്കാൻ അധികൃതരുടെ കർശന ഇടപെടൽ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ appeared first on Kairali News | Kairali News Live.