അപകടങ്ങളെ രാഷ്ട്രീയ ഉപകരണമാക്കുന്നത് പക്വതയാർന്ന നിലപാട് ആണോ എന്ന് പ്രതിപക്ഷം പറയണമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. സുനാമി ദുരന്തസമയത്ത് സമരപരിപാടികൾ നിർത്തിവെച്ച് രക്ഷാപ്രവർത്തനത്തിൽ മുന്നിട്ടിറങ്ങിയവരാണ് ഡിവൈഎഫഐയും അന്ന് പ്രതിപക്ഷത്ത് ഇരുന്ന എൽഡിഎഫും. അന്ന് അപകട സ്ഥലം സന്ദർശിക്കാനെത്തിയ യുഡിഎഫ് മന്ത്രിമാരെ ജനങ്ങൾ ചിലയിടങ്ങളിൽ തടഞ്ഞപ്പോൾ, അന്നത്തെ പ്രതിപക്ഷ നേതാവായ വി എസ് അച്യുതാനന്ദൻ അത് പാടില്ലെന്ന് പ്രസ്താവന ഇറക്കിയിരുന്നു. ദുരന്തത്തിൽ പെട്ടവരെ സഹായിക്കാൻ സർക്കാരിനൊപ്പം ഒരുമിച്ച് നിൽക്കണമെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. അപകടങ്ങളിൽ രാഷ്ട്രീയം കണ്ടെത്തുന്നത് ശരിയല്ലെന്നും അപകടങ്ങളെ രാഷ്ട്രീയ ഉപകരണമാക്കി മാറ്റരുതെന്നും മന്ത്രി പ്രതികരിച്ചു.ALSO READ; ആംബുലൻസ് തടഞ്ഞ് സമരം നടത്തിയ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: ഡിവൈഎഫ്ഐവകുപ്പുകളുടെ ഭാഗത്ത് നിന്ന് അപകടങ്ങൾ സംഭവിക്കാതെ ഇരിക്കാനുള്ള മുൻകരുതലുകൾ എടുക്കാറുണ്ട്. എന്തെങ്കിലും വീ‍ഴ്ച സംഭവിച്ചാൽ, പരാതിയുടെ അടിസ്ഥാനത്തിൽ കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി എടുക്കാറുമുണ്ടെന്നും മന്ത്രി പറഞ്ഞു.സർക്കാരിന്‍റെ അറിവോടുകൂടിയാണ് ഉദ്യോഗസ്ഥർ വീഴ്ച വരുത്തുന്നതെങ്കിൽ പ്രതിപക്ഷത്തിന് വിമർശിക്കാനുള്ള അവകാശമുണ്ട്. എന്നാൽ സർക്കാർ നിർദേശങ്ങൾ നൽകിയിട്ടും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് പാളിച്ചയുണ്ടാകുമ്പോൾ, അവർക്കെതിരെ നടപടി എടുക്കുന്ന ഘട്ടത്തിൽ പ്രതിഷേധവുമായി വരുന്നത് രാഷ്ട്രീയ പ്രേരിതമായ നടപടി ആണ്. അത്തരം നിലപാട് സ്വീകരിക്കരുതെന്ന് അഭ്യർഥിക്കുന്നതായും മന്ത്രി പറഞ്ഞു.The post ‘അപകടങ്ങൾ ദുഃഖകരം; അവ രാഷ്ട്രീയ ഉപകരണമാക്കി മാറ്റുന്നത് പക്വതയാർന്ന സമീപനമാണോ എന്ന് പ്രതിപക്ഷം പരിശോധിക്കണം’: മന്ത്രി മുഹമ്മദ് റിയാസ് appeared first on Kairali News | Kairali News Live.