പി എഫിലെ മുഴുവൻ തുകയും പിൻവലിക്കണോ; അതിന് പെൻഷൻ പറ്റുകയൊന്നും വേണ്ട

Wait 5 sec.

ഇ പി എഫ് ഒ അക്കൗണ്ടുകളില്‍ നിന്ന് മുഴുവൻ തുകയും പിന്‍വലിക്കുന്ന തരത്തിൽ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നിലവിൽ വിരമിക്കുന്ന ഘട്ടത്തിലാണ് പി എഫ് തുക മുഴുവനായി പിൻവലിക്കാൻ അനുവാദമുള്ളത്. അല്ലെങ്കിൽ ജോലി ഒഴിവാക്കി രണ്ട് മാസമാകണം. ഇതിലാണ് മാറ്റം വരുത്തുന്നത്. 58 വയസാണ് ഇ പി എഫ് ഒ അംഗങ്ങളുടെ വിരമിക്കല്‍ പ്രായം.പി എഫ് അംഗങ്ങള്‍ക്ക് 10 വര്‍ഷം കൂടുമ്പോൾ അക്കൗണ്ടിലെ മുഴുവന്‍ തുകയോ കുറച്ചു ഭാഗമോ പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന നിര്‍ദേശമാണ് കേന്ദ്രം പരിഗണിക്കുന്നത്. റിട്ടയര്‍മെന്റ് ഫണ്ട് ബോഡിയാണ് ഈ നിർദേശം വെച്ചത്. നേരത്തേ വിരമിക്കാൻ ആഗ്രഹിക്കുന്നവർക്കും അനിവാര്യ കാരണങ്ങളാല്‍ ജോലി വിടാന്‍ നിര്‍ബന്ധിതരായവർക്കും ഏറെ സഹായകരമാകും ഈ നീക്കം. ഇത്തരം ജീവനക്കാര്‍ക്ക് പി എഫ് തുക പിൻവലിക്കാന്‍ 58 വയസ് വരെ കാത്തിരിക്കേണ്ടതില്ലെന്നതും പ്രയോജനകരമാണ്.Read Also: ആറ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ കഴിഞ്ഞയാഴ്ച വൻ ഇടിവ്; കൂടുതൽ നഷ്ടം സംഭവിച്ചവയിൽ ടിസിഎസും റിലയന്‍സുംസംഘടിത സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഏഴ് കോടിയിലേറെ പി എഫ് അംഗങ്ങളുണ്ട്. 35- 40 വയസില്‍ തൊഴില്‍ മേഖല മാറാന്‍ ആഗ്രഹിക്കുന്നവരും സ്ഥിരം ജോലി ചെയ്യാത്തവരും ഇന്ന് നിരവധിയുണ്ട്.The post പി എഫിലെ മുഴുവൻ തുകയും പിൻവലിക്കണോ; അതിന് പെൻഷൻ പറ്റുകയൊന്നും വേണ്ട appeared first on Kairali News | Kairali News Live.