ഫ്ലാറ്റില്‍ കുടുങ്ങിയ 83കാരിക്ക് രക്ഷകരായി അഗ്‌നിരക്ഷാ സേന; സംഭവം തിരുവല്ലയിൽ

Wait 5 sec.

തിരുവല്ല : തിരുവല്ലയിലെ കുരിശു കവലയില്‍ ശാരീരിക അവശതകളെ തുടര്‍ന്ന് ഫ്ലാറ്റില്‍ കുടുങ്ങിയ 83കാരിക്ക് രക്ഷകരായി അഗ്‌നിരക്ഷാ സേന. കുരിശു കവല സി വി പി ടവറിലെ ഫ്ലാറ്റില്‍ തനിച്ച് താമസിക്കുന്ന വെട്ടുവേലില്‍ എം എം സദനത്തില്‍ ഏലിയാമ്മയെ ആണ് തിരുവല്ല ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ശനിയാഴ്ച വൈകിട്ട് നാല് മണിയോടെ രക്ഷപ്പെടുത്തിയത്. രാവിലെ മുതല്‍ ഏലിയാമ്മയെ പുറത്ത് കാണാതിരുന്നതിനെ തുടര്‍ന്ന് സമീപത്തെ ഫ്ലാറ്റ് ഉടമ അഗ്‌നിരക്ഷാ സേനയെ വിവരം അറിയിച്ചു. തുടര്‍ന്ന് അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ എത്തി മുന്‍വശത്തെ വാതിലിന്റെ താഴ് തകര്‍ത്ത് അകത്ത് കയറുകയായിരുന്നു. Read Also: കുട്ടിപ്പരാതികള്‍ കേള്‍ക്കാനൊരിടം: 1098 ൽ കുട്ടികള്‍ക്ക് നേരിട്ട് വിളിക്കാം; ചൈല്‍ഡ് ഹെല്‍പ് ലൈന്‍ റീബ്രാന്‍റ് ചെയ്തുഅവശ നിലയില്‍ സ്വീകരണ മുറിയിലെ നിലത്ത് കിടന്നിരുന്ന എലിയാമ്മയെ ആംബുലന്‍സില്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.Key Words: kerala fire and rescue force, thiruvallaThe post ഫ്ലാറ്റില്‍ കുടുങ്ങിയ 83കാരിക്ക് രക്ഷകരായി അഗ്‌നിരക്ഷാ സേന; സംഭവം തിരുവല്ലയിൽ appeared first on Kairali News | Kairali News Live.