മലയാളികൾ അടക്കമുള്ള പ്രവാസികളെ ബാധിക്കും; ഒമാനിൽ ഫാര്‍മസി മേഖലകളില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു

Wait 5 sec.

ഫാര്‍മസി മേഖലകളില്‍ സ്വദേശിവത്കരണം ശക്തമാക്കാനൊരുങ്ങി ഒമാന്‍. വാണിജ്യ സമുച്ഛയങ്ങളിലും ആശുപത്രികളിലും പ്രവര്‍ത്തിക്കുന്ന ഫാര്‍മസികളിലെ ഫാര്‍മസിസ്റ്റുകളുടെയും അവരുടെ സഹായികളുടെയും ലൈസന്‍സുകള്‍ ഇനി പുതുക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനിവത്കരണം ആവശ്യപ്പെടുന്ന സര്‍ക്കുലര്‍ (167/2025) ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചു.ഒമാനികളല്ലാത്ത ഫാര്‍മസിസ്റ്റുകളുടെയും അവരുടെ സഹായികളുടെയും ലൈസന്‍സുകള്‍ ഇനി പുതുക്കില്ലെന്നും ഉത്തരവില്‍ പറയുന്നു. ഈ നിര്‍ദേശം സമയബന്ധിതമായി പാലിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സ്ഥാപനങ്ങളോട് അഭ്യര്‍ഥിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡ്രഗ് സേഫ്റ്റി സെന്റര്‍ ഡയറക്ടര്‍ ജനറല്‍ ഇബ്രാഹിം നാസര്‍ അല്‍ റഷ്ദി അറിയിച്ചു. ഒമാനികള്‍ക്ക് സുസ്ഥിര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ഒമാന്‍ വിഷന്‍ 2040ന്റെ ഭാഗമായാണ് നീക്കമെന്ന് മന്ത്രാലയം വ്യക്തമാക്കി. Read Also: പുതിയ ട്രാഫിക് നിയമങ്ങൾ: കുവൈറ്റിലെ റോഡ് അപകടങ്ങളിൽ ഗണ്യമായ കുറവ്നിരവധി ഇന്ത്യക്കാരെ ബാധിക്കുന്നതാണ് പുതിയ തീരുമാനം. മലയാളികള്‍ അടക്കം നിരവധി ഇന്ത്യക്കാരാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സമീപകാല സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം പ്രാദേശിക, അന്തര്‍ദേശീയ സ്ഥാപനങ്ങളില്‍ നിന്നുള്ള ഫാര്‍മസി ബിരുദധാരികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. എന്നാല്‍, ബിരുദധാരികള്‍ക്കിടയിലെ തൊഴില്‍ നിരക്ക് വളരെ കുറവാണ്. The post മലയാളികൾ അടക്കമുള്ള പ്രവാസികളെ ബാധിക്കും; ഒമാനിൽ ഫാര്‍മസി മേഖലകളില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു appeared first on Kairali News | Kairali News Live.