ബദിയടുക്ക | ജൂലൈ 20 മുതല്‍ 27 വരെ ബദിയടുക്കയില്‍ വച്ച് നടക്കുന്ന എസ്എസ്എഫ് ജില്ലാ സാഹിത്യോത്സവ് വിളംബരം ചെയ്ത് സംഘടിപ്പിച്ച സാംസ്‌കാരിക ഘോഷയാത്ര വര്‍ണ്ണാഭമായി. ബദിയടുക്ക മസ്ജിദുല്‍ ഫത്തഹില്‍ നിന്ന് ആരംഭിച്ച യാത്ര നഗരം ചുറ്റി സ്വാഗത സംഘം ഓഫീസ് ദീവാനി ലോഞ്ചില്‍ സമാപിച്ചു. ബദിയടുക്കയുടെയും പരിസരപ്രദേശങ്ങളിലെയും സാംസ്‌കാരിക വൈവിധ്യങ്ങള്‍ പ്രമേയമായ യാത്രയില്‍ വിവിധ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നേതൃത്വങ്ങള്‍ പങ്കെടുത്തു.കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി,സാഹിത്യോത്സവ് ചെയര്‍മാന്‍ മുഹമ്മദ് ഹാജി വടകര, കണ്‍വീനര്‍ അബൂബക്കര്‍ കാമില്‍ സഖാഫി, എസ് എസ് എഫ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് റഹീസ് മുഈനി, ജനറല്‍ സെക്രട്ടറി ബാദുഷ ഹാദി നേതൃത്വം നല്‍കി. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ബദിയടുക്ക സോണ്‍, സര്‍ക്കിള്‍, യൂണിറ്റ് ഭാരവാഹികള്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തു.