വിയറ്റ്‌നാമില്‍ വിനോദ സഞ്ചാരികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 34 മരണം; എട്ട് പേരെ കാണാനില്ല

Wait 5 sec.

ഹനോയി \  വിയറ്റ്നാമിലെ ഹാലോങ് ബേയില്‍ വിനോദ സഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് 34 പേര്‍ മരിച്ചു. സംഭവത്തില്‍ എട്ട് പേരെ കാണാതായിട്ടുണ്ട്. ശനിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. മരിച്ചവരില്‍ എട്ട് കുട്ടികളും ഉള്‍പ്പെടും.11 പേരെ രക്ഷപ്പെടുത്തി.ബോട്ടില്‍ 48 ടൂറിസ്റ്റുകളും അഞ്ച് ജീവനക്കാരും ഉള്‍പ്പടെ 53 പേര്‍ ഉണ്ടായിരുന്നതായാണ് വിവരം.വിയറ്റ്‌നാമിലെ ഹാലോങ് ഉള്‍ക്കടലില്‍ ഉണ്ടായ കൊടുങ്കാറ്റാണ് ബോട്ട് അപകടത്തില്‍പ്പെടാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. വിനോദസഞ്ചാരികള്‍ ഏത് രാജ്യക്കാരാണെന്നത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വിയറ്റ്‌നാമിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഹാലോംഗ് ബേ. എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് ആളുകളാണ് അവധിക്കാലം ആഘോഷിക്കാനായി ഇവിടെ എത്തുന്നത്. നീലയും പച്ചയും കലര്‍ന്ന വെള്ളവും മഴക്കാടുകളില്‍ കാണപ്പെടുന്ന ചുണ്ണാമ്പുകല്ല് ദ്വീപുകളുമാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.