ജയ്ശ്രീറാം വിളിക്കൊപ്പം അസഭ്യവര്‍ഷവും; ദില്ലിയില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ സമരത്തിന് നേരെ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം

Wait 5 sec.

ദില്ലിയില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യസമരത്തിന് നേരെ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം. നെഹ്റു പ്ലേസില്‍ നടത്തിയ സംയുക്ത സമരത്തിന് നേരെയായിരുന്നു ആക്രമണം. ജയ്ശ്രീറാം വിളികളുമായെത്തിയ സംഘം സ്ത്രീകളും മുതിര്‍ന്നവരും വിദ്യാര്‍ഥികളും ഉള്‍പ്പെട്ട പ്രതിഷേധക്കാര്‍ക്ക് നേരെ കയ്യേറ്റ ശ്രമവും നടത്തി. ദില്ലി നെഹ്റു പ്ലേസിലായിരുന്നു മനുഷ്യാവകാശ പ്രവര്‍ത്തകരും വിദ്യാര്‍ഥി സംഘടനകളും സംയുക്തമായി പലസ്തീന്‍ ഐക്യദാര്‍ഢ്യ സമരം നടത്തിയത്. പലസ്തീന്‍ അനുകൂല പോസ്റ്ററുകളും പതാകയുമേന്തി സമാധാനപരമായി സമരം നടത്തുന്നവര്‍ക്ക് നേരെ ജയ്ശ്രീറാം വിളികളുമായി തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകര്‍ എത്തുകയും കയ്യേറ്റ ശ്രമം നടത്തുകയുമായിരുന്നു. സ്ത്രീകളും മുതിര്‍ന്നവരും വിദ്യാര്‍ഥികളും ഉള്‍പ്പെടുന്ന പ്രവര്‍ത്തകര്‍ക്ക് നേരെയായിരുന്നു അക്രമം. ALSO READ; പ്രത്യേക പാർലമെന്‍റ് സമ്മേളനം വിളിച്ചു ചേർക്കാത്ത നടപടി ഇന്ത്യ സഖ്യം ചോദ്യം ചെയ്യും: എം എ ബേബിസമീപത്തെ ഷോപ്പിങ് മാളിലെ കടയുടമകളും സ്റ്റാഫുകളുമുള്‍പ്പെടെ നൂറോളം പേരാണ് അക്രമ സംഘത്തിലുണ്ടായിരുന്നത്. സമരം ആരംഭിച്ചതും ഇവര്‍ സംഘടിതമായി എത്തുകയായിരുന്നു. ബംഗാളില്‍ ഹിന്ദുക്കള്‍ മരിച്ചപ്പോഴായിരുന്നു പ്രതിഷേധം നടത്തേണ്ടിയിരുന്നതെന്നും സമരം നിര്‍ത്തി പിരിഞ്ഞുപോയില്ലെങ്കില്‍ ആക്രമിക്കുമെന്ന് സംഘം ഭീഷണി മുഴക്കി. പൊലീസെത്തി സ്ഥിതി ശാന്തമാക്കുന്നത് വരെ ഹിന്ദുത്വവാദികള്‍ അസഭ്യവര്‍ഷവും ജയ്ശ്രീറാം വിളിയും തുടര്‍ന്നു.The post ജയ്ശ്രീറാം വിളിക്കൊപ്പം അസഭ്യവര്‍ഷവും; ദില്ലിയില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ സമരത്തിന് നേരെ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം appeared first on Kairali News | Kairali News Live.