മലപ്പുറം കാളികാവ് പുല്ലങ്കോട് എസ്റ്റേറ്റില്‍ പശുവിനെ ആക്രമിച്ചത് കടുവയെന്ന് സ്ഥിരീകരണം. വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് പ്രദേശവാസികള്‍. രണ്ട് മാസം മുമ്പാണ് കാളികാവില്‍ ടാപ്പിങ് തൊഴിലാളിയെ കടുവ ആക്രമിച്ചത്. ഒന്നര മാസത്തോളം നീണ്ട ദൗത്യത്തിനൊടുവിലാണ് കടുവയെ വനം വകുപ്പ് പിടികൂടിയത്. വീണ്ടും പ്രദേശത്ത് കടുവയെത്തിയതില്‍ ആശങ്കയിലാണ് നാട്ടുകാര്‍. പകല്‍ സമയത്തായിരുന്നു കടുവയുടെ ആക്രമണം.Read Also: തൊട്ടിൽപ്പാലം കാട്ടാന ആക്രമണം: കുട്ടിയാനയെ മയക്കുവെടി വയ്ക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ24 പശുക്കളാണ് വനത്തിനോട് ചേര്‍ന്ന് എസ്റ്റേറ്റില്‍ മേഞ്ഞുകൊണ്ടിരുന്നത്. ജീവനക്കാരന്റെ മുമ്പില്‍ വെച്ചാണ് ആക്രമണം. വനം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് ക്യാമറകളും സ്ഥാപിച്ചു. ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.News Summary: It has been confirmed that a tiger attacked a cow in the Pullancode Estate in Kalikavu, Malappuram. Locals are worried after the presence of a tiger was confirmed again.The post കാളികാവിൽ വീണ്ടും കടുവയുടെ സാന്നിധ്യം; പുല്ലങ്കോട് എസ്റ്റേറ്റില് പശുവിനെ ആക്രമിച്ചത് കടുവയെന്ന് സ്ഥിരീകരണം appeared first on Kairali News | Kairali News Live.