കോട്ടയം എസ് എൻ ഡി പി ശാഖാ നേതൃത്വ സംഗമം; വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു

Wait 5 sec.

എസ് എൻ ഡി പി ശാഖാ നേതൃത്വ സംഗമത്തിന്‍റെ സംസ്ഥാനതല സംഗമം കോട്ടയത്ത് നടന്നു. പരിപാടി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. അടുത്ത തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് വാങ്ങി അധികാരത്തിൽ വരാനാണ് ലീഗ് ലക്ഷ്യമിടുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.എസ് എൻ ഡി പി യോഗത്തിലെ വിവിധ യൂണിയനുകളിൽ നടത്തുന്ന ശാഖാ നേതൃത്വ സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനമാണ് കോട്ടയത്ത് നടന്നത്. വിവിധ ശാഖകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സംഗമത്തിൽ പങ്കെടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് വാങ്ങി രാഷ്ട്രീയ ശക്തി ആകുവാനാണ് ലീഗ് ലക്ഷ്യമിടുന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.ALSO READ; പുത്തുമല പുനരധിവാസം എവിടെയെന്ന് യൂത്ത് ലീഗ് നേതാവിന്‍റെ വെല്ലുവിളി; ‘ഹർഷം’ പദ്ധതിയുടെ വീഡിയോ സഹിതമുള്ള മറുപടിയുമായി കെ റഫീഖ്വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാ വിശദീകരണം നടത്തി. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സന്ദേശം നൽകി. യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ, വൈസ് ചെയർമാൻ അഡ്വ. സിനിൽ മുണ്ടപ്പള്ളി, ജോ.കൺവീനർ വി.ശശികുമാർ എന്നിവർ സംസാരിച്ചു.The post കോട്ടയം എസ് എൻ ഡി പി ശാഖാ നേതൃത്വ സംഗമം; വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു appeared first on Kairali News | Kairali News Live.