നിയമസഭ പാസാക്കിയ ബില്ലുകളിലെ സമയപരിധി; സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്ത് രാഷ്ട്രപതി നല്‍കിയ റഫറന്‍സ് ഭരണഘടനാ ബെഞ്ച് പരിഗണിക്കും

Wait 5 sec.

നിയമസഭ പാസാക്കിയ ബില്ലുകളിലെ സമയപരിധി സംബന്ധിച്ച സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു നല്‍കിയ റഫറന്‍സ് ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചൊവ്വാഴ്ചയാണ് പരിഗണിക്കുക. രാഷ്ട്രപതിയുടെയും ഗവര്‍ണറുടെയും വിവേചനാധികാരവും ഭരണഘടനാ അവകാശങ്ങളും ചൂണ്ടിക്കാട്ടി 14 ചോദ്യങ്ങളാണ് റഫറന്‍സില്‍ ഉന്നയിച്ചിരിക്കുന്നത്.തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജിയില്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും ബില്ലുകളില്‍ മൂന്ന് മാസം സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി ഉത്തരവിന് പിന്നാലെയായിരുന്നു 14 ചോദ്യങ്ങള്‍ ഉയര്‍ത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു റഫറന്‍സ് നല്‍കിയത്. ഭരണഘടനാ വിഷയങ്ങള്‍ രണ്ടംഗ ബെഞ്ചിന് പരിഗണിക്കാമോ എന്നതായിരുന്നു രാഷ്ട്രപതിയുടെ റഫറന്‍സില്‍ പ്രധാനമായും ഉന്നയിച്ചത്. റഫറന്‍സ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കാന്‍ തീരുമാനിച്ചു.ALSO READ; ജയ്ശ്രീറാം വിളിക്കൊപ്പം അസഭ്യവര്‍ഷവും; ദില്ലിയില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ സമരത്തിന് നേരെ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണംചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രംനാഥ്, പി എസ് നരസിംഹ, എ എസ് ചന്ദൂര്‍കര്‍ എന്നിവരാണ് മറ്റംഗങ്ങള്‍. ഭരണഘടനയുടെ 200, 201 വകുപ്പുകള്‍ പ്രകാരം നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ സമയപരിധി ഇല്ലെന്ന് റഫറന്‍സില്‍ രാഷ്ട്രപതി ചൂണ്ടിക്കാട്ടുന്നു. ഒരു ബില്‍ അവതരിപ്പിക്കുമ്പോള്‍ ഗവര്‍ണറുടെ മുമ്പാകെയുള്ള ഭരണഘടനാപരമായ ഓപ്ഷനുകള്‍ എന്തൊക്കെയാണ്?മന്ത്രിസഭ നല്‍കുന്ന സഹായത്തിനും ഉപദേശത്തിനും ഗവര്‍ണര്‍ ബാധ്യസ്ഥനാണോ? ഗവര്‍ണര്‍ ഭരണഘടനാപരമായ വിവേചനാധികാരം പ്രയോഗിക്കുന്നത് ന്യായമാണോ, ഒരു ബില്ല് നിയമമാകുന്നതിന് മുമ്പ്, കോടതികള്‍ക്ക് ജുഡീഷ്യല്‍ വിധിന്യായം നടത്താന്‍ അനുവാദമുണ്ടോ? തുടങ്ങിയ ചോദ്യങ്ങളടങ്ങുന്ന റഫറന്‍സാകും ഭരണഘടനാ ബെഞ്ച് പരിഗണിക്കുക.തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജിയിലെ വിധിയുടെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ക്കെതിരായ ഹര്‍ജി പിന്‍വലിക്കാനുളള കേരളത്തിന്റെ തീരുമാനത്തെ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. രാഷ്ട്രപതിയുടെ റഫറന്‍സിന് ശേഷം തീരുമാനം എടുക്കാവൂവെന്നായിരുന്നു കേന്ദ്രനിലപാട്. അതിനാല്‍ ഭരണഘടനാ ബെഞ്ചിന്റെ നിരീക്ഷണങ്ങളും വിധിയും ബില്ലുകളിന്മേലുളള സമയപരിധിയില്‍ നിര്‍ണായകമാകും.The post നിയമസഭ പാസാക്കിയ ബില്ലുകളിലെ സമയപരിധി; സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്ത് രാഷ്ട്രപതി നല്‍കിയ റഫറന്‍സ് ഭരണഘടനാ ബെഞ്ച് പരിഗണിക്കും appeared first on Kairali News | Kairali News Live.