തൊണ്ണൂറുകളില്‍ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ നടന്ന നെല്‍വയല്‍ സംരക്ഷണ സമരത്തെ വെട്ടിനിരത്തല്‍ സമരമെന്നാണ് കമ്യൂണിസ്റ്റ് വിരുദ്ധരും മുഖ്യധാരാ മാധ്യമങ്ങളും വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ വി എസ് മരിച്ചതോടെ പലരും നിലപാട് മാറ്റിയിരിക്കുന്നു.വി എസ്സിന്റെ നേതൃത്വത്തില്‍ നടന്നത് വയല്‍നികത്തിലിനെതിരെ നടന്ന സമരമായിരുന്നുവെന്നായിരുന്നു മലയാള മനോരമയുടെ തുറന്നുപറച്ചില്‍.തൊണ്ണൂറുകളില്‍ ഭൂമാഫിയകള്‍ സജീവമായതോടെയാണ് വി എസ്സിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നെല്‍വയല്‍ സംരക്ഷണ സമരം ആരംഭിച്ചത്. ഇത് നെല്‍വയല്‍ സംരക്ഷണ സമരമല്ല വെട്ടിനിരത്തല്‍ സമരമാണ് എന്നതായിരുന്നു അന്നത്തെ കമ്യൂണിസ്റ്റ് വിരുദ്ധരുടെ ആരോപണം. വെട്ടിനിരത്തല്‍ സമരം എന്നും പറഞ്ഞ് അന്ന് വി എസ്സിനെ അധിക്ഷേപിക്കാന്‍ മുന്നില്‍ നിന്നത് മലയാളമനോരമതന്നെയാണ്. എന്നാല്‍ വി എസ്സിന്റെ മരണത്തോടെ മനോരമ നിലപാട് മാറ്റിയിരിക്കുന്നു.Also read – വി എസ് അവസാനമായി പാർട്ടി ജില്ലാ ആസ്ഥാനത്ത്; കെ കൃഷ്ണപിള്ള സ്മാരക മന്ദിരത്തില്‍ പൊതുദർശനം ആരംഭിച്ചുവി എസ്സിന്റെ നേതൃത്വത്തില്‍ അന്ന് നടന്നത് വയല്‍ നികത്തലിനെതിരെയുളള സമരമായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം മനോരമ എഴുതിയത്.മുന്നാറിന് എത്രയോ മുമ്പ് കുട്ടനാട് മേഖലയില്‍ കെ എസ് കെ ടിയുവിനെ മുന്നില്‍ നിര്‍ത്തി വയല്‍ നികത്തലിനെതിരെ വി എസ് സമരം നടത്തിയിയിരുന്നതായി മനോരമ സ്മരിക്കുന്നു. വെട്ടിനിരത്തല്‍ സമരം എന്ന പ്രയോഗം തിരുത്തി വയല്‍ നികത്തലിനെതിരെയുളള സമരം എന്ന തുറന്ന് പറയാന്‍ മനോരമയ്ക്ക് വി എസ്സിന്റെ മരണം വരെ കാത്തിരിക്കേണ്ടുവന്നു.വി എസ്സിന്റെ മരണ സമയത്തും കമ്യൂണിസ്റ്റ് വിരുദ്ധത ആളികത്തിക്കാനുളള ശ്രമവും ഊര്‍ജ്ജിതമായി. അവസാന കമ്യൂണിസ്റ്റുകാരനും മരിച്ചു എന്നതായിരുന്നുഅവരുടെ കണ്ട് പിടുത്തം. എന്നാല്‍ അവര്‍ക്ക് വി എസ്സിനെ സ്നേഹിച്ചവര്‍ തന്നെ മറുപടിയും നല്‍കി.The post അന്ന് നെല്വയല് സംരക്ഷണ സമരത്തെ വെട്ടിനിരത്തല് സമരമെന്ന് വിശേഷിപ്പിച്ചു; വി എസ്സിന്റെ മരണശേഷം തുറന്നുപറച്ചില് നടത്തി മലയാള മനോരമ appeared first on Kairali News | Kairali News Live.