നിർമാണത്തിനിടെയുള്ള ദേശീയപാതാ തകർച്ചയുടെ ഉത്തരവാദിത്തം കരാറുകാർക്കെന്നു കേന്ദ്രം. ദേശീയ പാതാ നിർമാണത്തിനിടെ ഉണ്ടാകുന്ന തകർച്ചയെപ്പറ്റി വി. ശിവദാസൻ എംപി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം അപകടങ്ങൾ രാജ്യമൊട്ടാകെ സംഭവിക്കുന്നുവെന്നത് മറുപടിയിൽ നിന്നും വ്യക്തമാണ്. രാജ്യത്തൊട്ടാകെ 4 വര്ഷം കൊണ്ട് പാത തകർന്നത് 8 ഇടങ്ങളിൽ ആണ്.രാജ്യസഭയിൽ മന്ത്രാലയത്തിന്റെ രേഖാമൂലമുള്ള മറുപടി പ്രകാരം, വിവിധ സംസ്ഥാനങ്ങളിലായി ആകെ എട്ട് ഓൺ-സൈറ്റ് തകർച്ചകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നാല് വർഷം കൊണ്ട് ദേശീയപാതാ നിർമാണത്തിനിടെ തകർച്ച ഉണ്ടായത് എട്ട് തവണയാണെന്ന് മന്ത്രി അറിയിച്ചു. 2020–21ൽ ഹരിയാനയിൽ രണ്ടിടത്തും 2021-22 ൽ തമിഴ് നാട്ടിൽ രണ്ടിടത്തും നിർമാണത്തിനിടെ പാത തകരുന്ന സ്ഥിതിയുണ്ടായി. ആന്ധ്രപ്രദേശിൽ ഒരിടത്തും നിർമാണത്തിനിടെ പാത തകർന്നു. കേരളത്തിൽ 2022–23ൽ ഒരു തവണ അപകടമുണ്ടായപ്പോൾ , 2023-24 ൽ ഡൽഹിയിലും ആസാമിലും ഓരോ തവണയും നിർമാണത്തിനിടെ പാത തകർന്നു.ALSO READ – ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് പിന്മാറിതകർച്ചയുടെ കാരണങ്ങൾ വിശകലനം ചെയ്യുന്നതിനും സുരക്ഷാ നടപടികൾ ശുപാർശ ചെയ്യുന്നതിനുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഒരു വിദഗ്ദ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ സംഭവങ്ങളിൽ സാമ്പത്തിക നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു, കാരണം കരാറിലെ നിബന്ധനകൾക്കനുസൃതമായി കരാറുകാർ നാശനഷ്ടങ്ങൾ പരിഹരിക്കാൻ ബാധ്യസ്ഥരാണ്. ചില കേസുകളിൽ പിഴകൾ ചുമത്തുകയും , ഡീബാറിങ് ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിച്ചുവെന്നും മന്ത്രി അറിയിച്ചു.The post നിർമാണത്തിനിടെ ദേശീയപാത തകർച്ച ; ഉത്തരവാദിത്തം കരാറുകാർക്കെന്ന് കേന്ദ്രം appeared first on Kairali News | Kairali News Live.