കാസര്‍കോട് | കൗമാര വിദ്യാര്‍ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തന രംഗത്തേക്ക് അവരെ കൈ പിടിച്ച് ഉയര്‍ത്താനും വേണ്ടി സംഘടിപ്പിക്കുന്ന കാസര്‍കോട് ജില്ലാ സാഹിത്യോത്സവ് നാളെ മുതല്‍27 വരെ ബദിയടുക്കയില്‍ നടക്കും. ഫാമിലി, ബ്ലോക്ക് സാഹിത്യോത്സവുകള്‍ക്ക് ശേഷം 570 യൂനിറ്റ്, 57 സെക്ടര്‍, 9 ഡിവിഷന്‍ സാഹിത്യോത്സവുകളിലായി പതിനായിരത്തോളം വിദ്യാര്‍ഥികളെ സാഹിത്യ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കിയതിന് ശേഷമാണ് ജില്ലാ സാഹിത്യോത്സവ് നടക്കുന്നതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.വരാന്തയാണ് ജില്ലാ സാഹിത്യോത്സവിന്റെ പ്രമേയം. സാഹിത്യോത്സവ് ഭാഗമായി കാസര്‍കോട് നേരിടുന്ന സാമൂഹിക സാമ്പത്തിക പിന്നാക്കാവസ്ഥ കൂടി ചര്‍ച്ചയാകും. 24ന് ജില്ലയിലെ 32 പ്രാസ്ഥാനിക നേതാക്കള്‍ ചേര്‍ന്ന് സംഗമത്തിന് പതാക ഉയര്‍ത്തും. ശേഷം നടക്കുന്ന പ്രാസ്ഥാനിക സമ്മേളനത്തില്‍ ബി എസ് അബ്ദുല്ലകുഞ്ഞിഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സുലൈമാന്‍ കരിവള്ളൂര്‍, ബശീര്‍പുളിക്കൂര്‍, മൂസസഖാഫികളത്തൂര്‍, സി എന്‍ ജഅ്ഫര്‍, സ്വാദിഖ് ആവളം സംസാരിക്കും. 25 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ എ കെ എം അഷ്‌റഫ്, എന്‍ എ നെല്ലിക്കുന്ന്, സി എച്ച് കുഞ്ഞമ്പു, ഇ ചന്ദ്രശേഖരന്‍, ആര്‍ രാജഗോപലന്‍, ഷാനവാസ് പാദൂര്‍ പങ്കെടുക്കും. എസ് എസ് എഫ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം യൂസഫ് സഖാഫി മുത്തേടം വിഷയാവതരണം നടത്തും. വിവിധ വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും.26നും 27നും ജില്ലയിലെ 9 ഡിവിഷന്‍ സാഹിത്യാത്സവുകളില്‍ നിന്ന് വിജയിച്ച ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ 13 വേദികളിലായി മത്സരങ്ങള്‍ കാഴ്ച് വെക്കും. 26ന് വൈകിട്ട് നടക്കുന്ന ഉദ്ഘാടന സാഹിത്യ സംഗമം പ്രശസ്ത നോവലിസ്റ്റ് അംബികാസുതന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് ദേശീയ സെക്രട്ടറി ഫിര്‍ദൗസ് സഖാഫി വിഷയാവതരണം നടത്തും. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് റഈസ് മുഈനി അധ്യക്ഷത വഹിക്കും.27 ന് നടക്കുന്ന സമാപന സംഗമം സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അബൂബക്കര്‍ വിഷയാവതരണം നടത്തും. സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം, സയ്യിദ് ബാഹസന്‍ തങ്ങള്‍ പഞ്ചിക്കല്‍, സിദ്ധീഖ് സഖാഫി ബായര്‍, താജുദ്ധീന്‍ മാസ്റ്റര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍സഖാഫി, വടകര മുഹമ്മദ് ഹാജി, കാമില്‍ സഖാഫി, ബശീര്‍ മങ്കയം, അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, ജമാല്‍സഖാഫി ആദൂര്‍, ഇൽയാസ് കൊറ്റുമ്പ, ബാദുഷ സഖാഫി, മുഹമ്മദ് നംഷാദ് സംബന്ധിക്കും.വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസി. റഈസ് മുഈനി, ജന. സെക്ര. ബാദുഷ സഖാഫി, സെക്രട്ടറിമാരായ ഇര്‍ഷാദ് കളത്തൂര്‍, ഷാഹിദ് തൃക്കരിപ്പൂര്‍, മുര്‍ഷിദ് പുളിക്കൂര്‍ സംബന്ധിച്ചു.