കായിക പരിശീലകരുടെ പരിശീലന പരിപാടിക്ക് സമാപനം; രണ്ട് ഘട്ടമായി 187 കോച്ചുമാർക്ക് പരിശീലനം നല്‍കി

Wait 5 sec.

തിരുവനന്തപുരം : കായിക യുവജന കാര്യാലയത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലുമായി ചേര്‍ന്ന് സംഘടിപ്പിച്ച ‘കോച്ചസ് എംപവര്‍മെന്റ് പ്രോഗ്രാം 2025’-ന് സമാപനം. സായി എല്‍ എന്‍ സി പിയില്‍ രണ്ട് ഘട്ടങ്ങളായി നടന്ന പരിശീലന പരിപാടിയില്‍ സംസ്ഥാനത്തെ വിവിധ കായിക വിഭാഗങ്ങളെ പ്രതിനിധീകരിച്ച് 187 കോച്ചുമാര്‍ പങ്കെടുത്തു. ജൂലായ് ഏഴിന് ആരംഭിച്ച് 11-ന് അവസാനിച്ച ആദ്യ ബാച്ചില്‍ 88 പേരും 14-ന് ആരംഭിച്ച് 18-ന് അവസാനിച്ച രണ്ടാം ബാച്ചില്‍ 99 പേരും പങ്കെടുത്തു. രാജ്യത്തെ കായികമേഖലയിലെ പ്രഗത്ഭരായ കോച്ചുമാരും വിഷയ വിദഗ്ധരായ റിസോഴ്സ് പേഴ്സണ്‍മാരുമാണ് 10 ദിവസം നീണ്ടുനിന്ന പരിശീലന പരിപാടിയില്‍ ക്ലാസുകള്‍ നയിച്ചത്.പരിശീലന സെഷനുകള്‍ മികച്ച അനുഭവമായി മാറിയെന്ന് പരിശീലനം നേടിയ കോച്ചുമാര്‍ അഭിപ്രായപ്പെട്ടു. ഏപ്രില്‍, മെയ് മാസങ്ങള്‍ അടങ്ങുന്ന സമ്മര്‍ അവധിക്കാലത്ത് ഇത്തരത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചാല്‍ കൂടുതല്‍ മികവുറ്റതാക്കാം എന്ന് പരിശീലന പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സായി മുന്‍കൈയെടുത്ത് ഇന്ത്യയില്‍ തന്നെ വിവിധ കായിക ഇനങ്ങളില്‍ പരിശീലനം നല്‍കുന്ന വിദേശ കോച്ചുമാരുടെ സേവനവും ഇത്തരം പരിപാടികളിൽ ഉള്‍പ്പെടുത്തണമെന്നും പരിശീലനത്തിനെത്തിയ കോച്ചുമാര്‍ അഭിപ്രായപ്പെട്ടു. അവസാന ദിവസമായ വെള്ളിയാഴ്ച രാവിലെ ഫിറ്റ്‌നസ് ടെസ്റ്റും ഡോ. സോണി ജോണ്‍ (മത്സരങ്ങള്‍ക്കുള്ള മനഃശാസ്ത്രപരമായ തയ്യാറെടുപ്പുകള്‍), ഡോ. എ കെ ഉപ്പല്‍ (സ്പോര്‍ട്സ് ടെക്നോളജി) എന്നീ സെഷനുകളും സംഘടിപ്പിച്ചു.Read Also: ഫെഡറല്‍ ബാങ്ക് കേരള ക്രിക്കറ്റ് ലീഗിന്‍റെ ഗ്രാന്‍ഡ് ലോഞ്ച് നാളെ; ഭാഗ്യചിഹ്നങ്ങളുടെ പ്രകാശനം മന്ത്രി വി അബ്ദുറഹ്മാന്‍ നിര്‍വഹിക്കുംആദ്യ ബാച്ചില്‍ എക്സര്‍സൈസ് ഫിസിയോളജി ഡോ. പ്രലയ് മജുംദാര്‍, മത്സരങ്ങള്‍ക്കുള്ള മനഃശാസ്ത്രപരമായ തയ്യാറെടുപ്പുകള്‍ ഡോ. സോണി ജോണ്‍, വോളിബോളില്‍ ഡോ. സദാനന്ദന്‍, ഡോ. എം എച്ച് കുമാര, ബാസ്‌കറ്റ്ബോളിൽ കല്‍വ രാജേശ്വര റാവു, ഹോക്കിയിൽ ഹരേന്ദര്‍സിങ്, ഖോഖോയിൽ ത്യാഗി, കബഡിയിൽ രാംവീര്‍ ഖോഖര്‍, മറ്റ് ഗെയിമുകള്‍/ ഇവന്റ് സ്ട്രെങ്ത്- കണ്ടീഷനിംഗിൽ അക്ഷയ് എന്നിവര്‍ ക്ലാസുകള്‍ എടുത്തു. കഴിഞ്ഞ അഞ്ച് ദിവസമായി നടന്ന രണ്ടാം ബാച്ചിന്റെ പരിശീലന പരിപാടിയില്‍ പ്ലാനിങ്- പീരിയഡൈസേഷനില്‍ ഡോ. പി ടി ജോസഫ്, ഡോ. സദാനന്ദന്‍ സി എസ്, അത്ലറ്റിക്സിൽ ഡോ. ആര്‍ നടരാജന്‍ ഐ ആര്‍ എസ്, ബോക്സിങിൽ ഭാസ്‌കര്‍ ഭട്ട്, ജെഡി ജോണ്‍ അല്‍മേഡ (ഫുട്ബോള്‍), നീന്തലില്‍ എസ് പ്രദീപ് കുമാര്‍, ജൂഡോയിൽ യശ്പാല്‍ സോളങ്കി, മറ്റ് ഗെയിമുകള്‍/ ഇവന്റ് സ്ട്രെങ്ത്- കണ്ടീഷനിങില്‍ അക്ഷയ് തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു.രണ്ടാം ബാച്ചിന്റെ പരിശീലന പരിപാടിയുടെ സമാപന ചടങ്ങില്‍ പരിശീലനം നില്‍കിയ വിശിഷ്ട വ്യക്തികള്‍ക്കും റിസോഴ്സ് പേഴ്സണ്‍മാര്‍ക്കും ഉപഹാരം നല്‍കി ആദരിച്ചു. പരിശീലനം നേടിയ 99 പേര്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ചടങ്ങില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം ജെ എസ് ഗോപന്‍, സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എം ആര്‍ രഞ്ജിത്ത്, ഡോ. വില്‍ഫ്രഡ് വാസ് എന്നിവര്‍ മുഖ്യാതിഥികളായി. ഡോ. എ കെ ഉപ്പല്‍ (സ്പോര്‍ട്സ് ടെക്നോളജി), ആര്‍ നടരാജന്‍ (അത്ലറ്റിക്സ്), ഭാസ്‌കര്‍ ഭട്ട് (ബോക്സിങ്), എസ് പ്രദീപ് കുമാര്‍ (നീന്തല്‍), യശ്പാല്‍ സോളങ്കി (ജൂഡോ), ജെഡി ജോണ്‍ അല്‍മേഡ (ഫുട്ബോള്‍), ഡോ. സദാനന്ദന്‍ സി എസ് (അസോസിയേറ്റ് പ്രൊഫ., സായി-എല്‍ എന്‍ സി പി), അക്ഷയ് വി (സ്ട്രെങ്ത് & കണ്ടീഷനിങ് വിദഗ്ധന്‍), ഡോ. പ്രദീപ് സി എസ് (അഡീഷണല്‍ ഡയറക്ടര്‍, സ്പോര്‍ട്സ് & യൂത്ത് അഫയേഴ്സ്) ചടങ്ങില്‍ പങ്കെടുത്തു. രാജേഷ് (ടെക്നിക്കല്‍ ഓഫീസര്‍, സ്പോര്‍ട്സ് കൗണ്‍സില്‍) സ്വാഗതവും ഡോ. പി ടി ജോസഫ് (എച്ച് പി എം, ജി വി രാജ സ്പോര്‍ട്സ് സ്‌കൂള്‍) നന്ദിയും പറഞ്ഞു.The post കായിക പരിശീലകരുടെ പരിശീലന പരിപാടിക്ക് സമാപനം; രണ്ട് ഘട്ടമായി 187 കോച്ചുമാർക്ക് പരിശീലനം നല്‍കി appeared first on Kairali News | Kairali News Live.