‘ടെസ്റ്റ് കരിയറിന്റെ ആദ്യ അഞ്ച് ദിവസം ചെലവഴിച്ചത് ബാത്ത്‌റൂമില്‍’; വിവ് റിച്ചാര്‍ഡ്‌സുമായുള്ള ആദ്യ കൂടിക്കാഴ്ച ഓര്‍മിച്ച് ബ്രയാന്‍ ലാറ

Wait 5 sec.

വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം സര്‍ വിവിയന്‍ റിച്ചാര്‍ഡ്സുമായുള്ള തൻ്റെ ആദ്യ കൂടിക്കാഴ്ച ഓർമിച്ച് ഇതിഹാസ താരം ബ്രയാന്‍ ലാറ. അരങ്ങേറ്റ ടെസ്റ്റ് മത്സരത്തില്‍ അത്ര സുഖകരമായ അനുഭവമായിരുന്നില്ല അത്. ടെസ്റ്റ് ടീമില്‍ റിച്ചാർഡ്സുമുണ്ടായിരുന്നു. സ്റ്റിക്ക് ടു ക്രിക്കറ്റ് പോഡ്കാസ്റ്റില്‍ ആണ് ലാറ ഇക്കാര്യം പറഞ്ഞത്. ആദ്യ ടെസ്റ്റ് മത്സരം ട്രിനിഡാഡിലായിരുന്നു. ബോര്‍ഡില്‍ നിന്ന് ലഭിച്ച കത്തിൽ നിങ്ങള്‍ ടീമിലുണ്ടെന്നും രാവിലെ ഒൻപതിന് പരിശീലനത്തിനായി റിപ്പോര്‍ട്ട് ചെയ്യണമെന്നുമുണ്ടായിരുന്നു. ഞാന്‍ രാവിലെ എട്ടിന് സഹോദരനോടൊപ്പം അവിടെയെത്തി. ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ ചെറിയ പരിശീലനം ആരംഭിച്ചു.Read Also: ഇന്ത്യ- ഇംഗ്ലണ്ട് വനിതാ ഏകദിനത്തിന് വഴിമുടക്കിയായി മഴ; ടോസ് പോലും ചെയ്യാനായില്ലതുടര്‍ന്നാണ് ടീം എത്തിയത്. ടീമിലുള്ളവരെല്ലാം ആരാധ്യ പുരുഷന്മാരാണ്. വിവ് റിച്ചാര്‍ഡ്സ്, ഗോര്‍ഡന്‍ ഗ്രീനിഡ്ജ്, ഡെസ്മണ്ട് ഹെയ്ന്‍സ്, മാല്‍ക്കം മാര്‍ഷല്‍ അങ്ങനെ ഇതിഹാസ താരങ്ങൾ. എല്ലാവരും വലിയവരാണ്. അവര്‍ ഡ്രസിങ് റൂമിലേക്ക് പോയി. അക്കാലത്തെ ഡ്രസിങ് റൂം ചെറുതാണ്. അവരെ പരിചയപ്പെടാമെന്ന് സഹോദരൻ പറഞ്ഞതനുസരിച്ച് ഡ്രസിങ് റൂമിലേക്ക് നടക്കുമ്പോള്‍ കണ്ടത് എന്റെ ക്രിക്കറ്റ് ബാഗ് ഡ്രസിങ് റൂമില്‍ നിന്ന് പറന്നുവരുന്നതാണ്. എല്ലാം ചിന്നിച്ചിതറി. ഞാന്‍ അവ എടുത്ത് പായ്ക്ക് ചെയ്ത് ഡ്രസിങ് റൂമിലേക്ക് തിരികെ നടന്നു. എന്റെ ബാഗ് വെച്ചിടത്ത് കാണുന്നത് റിച്ചാർഡ്സിൻ്റെ ബാഗാണ്. അങ്ങനെ ഞാന്‍ എന്റെ ടെസ്റ്റ് കരിയറിലെ ആദ്യ അഞ്ച് ദിവസം ബാത്ത്‌റൂമില്‍ ചെലവഴിക്കേണ്ടി വന്നുവെന്നും ലാറ പറഞ്ഞു.The post ‘ടെസ്റ്റ് കരിയറിന്റെ ആദ്യ അഞ്ച് ദിവസം ചെലവഴിച്ചത് ബാത്ത്‌റൂമില്‍’; വിവ് റിച്ചാര്‍ഡ്‌സുമായുള്ള ആദ്യ കൂടിക്കാഴ്ച ഓര്‍മിച്ച് ബ്രയാന്‍ ലാറ appeared first on Kairali News | Kairali News Live.