സംഘപരിവാറിനും താൽക്കാലിക വിസി മാർക്കും പ്രതിപക്ഷ നേതാവിനും ഒരേ സ്വരം ; എസ്എഫ് ഐ സമരം തുടരും; പി എസ് സഞ്ജീവ്

Wait 5 sec.

സംഘപരിവാറിനും താൽക്കാലിക വിസി മാർക്കും പ്രതിപക്ഷ നേതാവിനും ഒരേ സ്വരമാണുള്ളതെന്നും താൽക്കാലിക വിസി മാരോട് ക്ഷമിക്കാനോ യു ടേണിനോ എസ് എഫ് ഐ തയ്യാറല്ല എന്നും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു.“ചാൻസിലർക്കും താൽക്കാലിക വിസിമാർക്കെതിരായ സമരം തുടരും. കേരള സർവ്വകലാശാല വിസി മേഹനൻ കുന്നുമ്മലിൻ്റെ വെല്ലുവിളി കേരളത്തോട് വേണ്ട. ചെഗുവേരയുമായി താരതമ്യം ചെയ്യാൻ സവർക്കർക്ക് എന്താണ് യോഗ്യതയെന്നും ധീരനും ഭീരുവും തമ്മിലുള്ള വ്യത്യാസമാണ് ഇരുവരും തമ്മിൽ ഉള്ളതെന്നും” സഞ്ജീവ് മാധ്യമങ്ങളോട് പറഞ്ഞു.ALSO READ: ‘ആപ്പിൽ’ മിണ്ടാട്ടം മുട്ടി വി ഡി സതീശൻ; വയനാട് പുനരധിവാസത്തിനായി ഫണ്ട് പിരിക്കാനുപയോഗിച്ച ആപ്പ് പ്രവർത്തന രഹിതമായ വിഷയത്തിൽ ഉത്തരമില്ലഅതേസമയം മൂന്നാഴ്ചയ്ക്ക് ശേഷം കനത്ത സുരക്ഷയിൽ ഇന്നലെയാണ് വി സി മോഹനൻ കുന്നുമ്മൽ സർവകലാശാല ആസ്ഥാനത്ത് എത്തിയത്. ഡിഗ്രി സർട്ടിഫിക്കറ്റുകളും ഫയലുകളും വിസി ഒപ്പിടുകയും ചെയ്തു. രജിസ്ട്രാർ കെ എസ് അനിൽ കുമാറിനെതിരെയും എസ്എഫ്ഐക്കെതിരെയും രൂക്ഷ വിമർശനവും അദ്ദേഹം ഉന്നയിച്ചു.അതേസമയം ആർഎസ്എസ് ഭാരതാംബ ചിത്രം സെനറ്റ് ഹാളിലെ പരിപാടിയിൽ വച്ചതിനെ കുറിച്ചുള്ള ചോദ്യത്തിൽ പ്രകോപിതനായി വൈസ് ചാൻസലർ വാർത്താ സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയിരുന്നു.The post സംഘപരിവാറിനും താൽക്കാലിക വിസി മാർക്കും പ്രതിപക്ഷ നേതാവിനും ഒരേ സ്വരം ; എസ്എഫ് ഐ സമരം തുടരും; പി എസ് സഞ്ജീവ് appeared first on Kairali News | Kairali News Live.