‘കിസ് ക്യാമി’ൽ കുടുങ്ങി ആൻഡി ബൈറോൺ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വീണ്ടും തരംഗം സൃഷ്ടിച്ച് കോൾഡ് പ്ലേ കൺസർട്ട്

Wait 5 sec.

കഴിഞ്ഞ വർഷം ഇന്ത്യയിൽ ട്രെൻഡിങ് ആയി നിന്ന ഒന്നായിരുന്നു ലോക പ്രശസ്ത ഇംഗ്ലീഷ് റോക്ക് ബാൻഡായ കോൾഡ് പ്ലേ കൺസർട്ട്. മാസങ്ങൾക്ക് മുമ്പ് തന്നെ ടിക്കറ്റുകൾ വിറ്റു തീരുകയും ഇന്ത്യക്കാർ ഒന്നാകെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആക്കുകയും ചെയ്ത കോൾഡ് പ്ലേ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. വാർത്തകളിൽ മാത്രമല്ല, സോഷ്യൽ മീഡിയ മീം പേജുകളും ഭരിക്കുന്നത് ഇപ്പോൾ കോൾഡ് പ്ലേയുടെ ബോസ്റ്റണിൽ നടന്ന കൺസർട്ടിൽ നിന്നുള്ള ഒരു ക്ലിപ്പാണ്.തങ്ങളുടെ ഗാനങ്ങൾ കൊണ്ട് ആരാധകരെ ആറാടിച്ച കോൾഡ് പ്ലേ ഒറ്റ രാത്രി കൊണ്ട് ഒരു ‘കിസ് ക്യാം’ ഫൂട്ടേജിലൂടെയാണ് വീണ്ടും വൈറലായിരിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ വമ്പൻ കൺസർട്ടുകളും ഇവന്റുകളും നടക്കുമ്പോൾ പരിപാടി കൂടുതൽ രസകരമാക്കാൻ സംഘാടകർ സെറ്റ് ചെയ്യുന്ന ഒരു പരിപാടിയാണ് ‘കിസ് ക്യാം’. ആൾക്കൂട്ടത്തിൽ ഉള്ള ഏതെങ്കിലും കപ്പിൾസിന് നേരെ ക്യാമറയും സ്പോട്ട് ലൈറ്റും ഫോക്കസ് ചെയ്യും. വേദിയിൽ സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ സ്‌ക്രീനിൽ ഇവരെ ദൃശ്യമാവുകയും ചെയ്യും. അപ്പോൾ പരസ്പരം ചുംബിക്കണം. ഈ സിംപിൾ പരിപാടിയാണ് ഇപ്പൊ വൻ പുലിവാലുപിടിച്ച് സോഷ്യൽ മീഡിയ വഴി ഓടുന്നത്.ALSO READ; ​നിയമവിരുദ്ധ ബെറ്റിങ് ആപ്പുകൾ: ഗൂ​ഗിളിനും മെറ്റക്കും ഇഡിയുടെ നോട്ടീസ്കഴിഞ്ഞ ദിവസം യുഎസിലെ ബോസ്റ്റണിൽ നടന്ന കോൾഡ് പ്ലേ കൺസർട്ടിൽ ‘കിസ് ക്യാം’ നേരെ തന്റെ കാമറ കണ്ണുകൾ കൊണ്ടുവച്ചത് അസ്‌ട്രോണമർ എന്ന ടെക് കമ്പനിയുടെ സി ഇ ഒ ആൻഡി ബൈറോണിന്‍റെ മുഖത്താണ്. പക്ഷെ അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നത് സ്വന്തം ഭാര്യ അല്ലെന്ന് മാത്രം. സ്വന്തം കമ്പനിയുടെ എച്ച് ആർ ഹെഡ് ആയ ക്രിസ്റ്റ്യൻ കാബോട്ടുമൊത്താണ് ആൻഡി ബൈറോൺ കൺസർട്ടിനെത്തിയത്. കിസ് ക്യാമും സ്പോട്ട് ലൈറ്റും തങ്ങൾക്ക് നേരെ വന്നതോടെ പതറിയ കമിതാക്കൾ എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ചു. അടുത്ത നിമിഷം, ഇവർ മുഖം കൈകൊണ്ട് മറക്കുകയും കാമറയിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുകയും ചെയ്തതോടെ കൺസർട്ടിൽ ഉണ്ടായിരുന്ന മുഴുവൻ ആളുകൾക്കും ഇവർ യഥാർത്ഥ ദമ്പതികൾ അല്ലെന്ന് മനസിലാവുകയായിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. Coldplay's Chris Martin accidentally exposes astronomer CEO Andy Byron having an affair with his HR chief Kristin Cabot. pic.twitter.com/GMa2g0EiK3— Pop Crave (@PopCrave) July 17, 2025 ALSO READ; ‘ഇന്ത്യ- പാക് സംഘർഷത്തിൽ അഞ്ച് ജെറ്റ് വിമാനങ്ങള്‍ തകർന്നു’; പുതിയ അവകാശവാദവുമായി ഡൊണാള്‍ഡ് ട്രംപ്ബിസിനസ് ട്രിപ്പെന്ന് വീട്ടിൽ പറഞ്ഞാണ് ഇരുവരും കൺസർട്ടിനെത്തിയത്. ഇരുവരും വിവാഹിതരുമാണ്. കമ്പനി സി ഇ ഓയും എച്ച് ആർ ഹെഡും തമ്മിലുള്ള ബന്ധം പുറത്തായതോടെ ഇത് മാധ്യമങ്ങളുടെയും ശ്രദ്ധ പിടിച്ചു പറ്റി. നിമിഷങ്ങൾ കൊണ്ട്, വീഡിയോ ട്രെൻഡിങ് മീം ആയി മാറുകയും ചെയ്തു. വർഷങ്ങൾ ആയി ഒരു സിംഗിൾ പോലും ഇറക്കിയിട്ടില്ലാത്ത കോൾഡ്പ്ലേ ഒറ്റരാത്രി കൊണ്ട് രണ്ടുപേരെ സിംഗിളാക്കി എന്നാണ് ഒരാളുടെ കമന്‍റ്. എന്തായാലും രണ്ടുപേരുടെയും വിവാഹേതര ബന്ധത്തെ പറ്റി അന്വേഷിക്കാനാണ് കമ്പനി ബോർഡിന്റെ തീരുമാനം. ഇരുവരും നിലവിൽ നിർബന്ധിത അവധിയിൽ ആണെന്നാണ് വിവരം. ഈ അവസരം മുതലെടുത്ത് ബൈറോണിന്‍റെ കീഴിൽ ഉണ്ടായിരുന്ന മുൻ ജീവനക്കാർ നിരവധി ആരോപണങ്ങളുമായി രംഗത്ത് എത്തുന്നുമുണ്ട്. keywords: Andy Byron, coldplay consort, Astronomer CEO, Kristin CabotThe post ‘കിസ് ക്യാമി’ൽ കുടുങ്ങി ആൻഡി ബൈറോൺ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വീണ്ടും തരംഗം സൃഷ്ടിച്ച് കോൾഡ് പ്ലേ കൺസർട്ട് appeared first on Kairali News | Kairali News Live.