ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത; കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരും

Wait 5 sec.

വടക്ക് പടിഞ്ഞാറൻ രാജസ്ഥാന് മുകളിലായി തീവ്ര ന്യൂനമർദ്ദം സ്ഥിതിചെയ്യുകയാണ്. ജൂലൈ 24 ഓടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത ഉണ്ടെന്നും അതിനാൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം കനത്ത മഴ ഉണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ജൂലൈ 19,20 തീയതികളിൽ അതി തീവ്ര മഴയ്ക്കും ജൂലൈ 19 മുതൽ 21 വരെ അതിശക്തമായ മഴയ്ക്കും സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇന്ന് (19/07/2025) മുതൽ (22/07/2025) വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.ALSO READ: വരും ദിവസങ്ങളിൽ കേരളത്തിലെ ഈ ജില്ലകൾ സൂക്ഷിക്കണം; അടുത്ത ഒരാഴ്ച സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ​ഗോഡ് എന്നീ ജില്ലകളിൽ റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളിൽ യെല്ലോ അലേർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.The post ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത; കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരും appeared first on Kairali News | Kairali News Live.