മലയാള ചിത്രങ്ങൾ നിറഞ്ഞ് OTT; അറിയാം പുതിയ റിലീസുകൾ

Wait 5 sec.

വാരാന്ത്യം ആഘോഷമാക്കാൻ OTT യിലേക്ക് എത്തുന്നത് നിരവധി ചിത്രങ്ങളാണ്. ഈ മാസം നരിവേട്ട ഉൾപ്പെടെ നരവധി ചിത്രങ്ങൾ OTT റിലീസായി എത്തിയിട്ടുണ്ടായിരുന്നു. ഇനി റിലീസ് ചെയ്യാനുള്ളതായ പ്രധാനപ്പെട്ട ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.ഡിഎൻഎആക്ഷൻ ത്രില്ലർ ചിത്രമായ ഡി‌‍എൻഎയിൽ നിമിഷ സജയനും അഥർവയുമാണ് പ്രധാന വേഷത്തിലെത്തുന്നത്. ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന്റെ സംവിധായകൻ നെൽസൺ വെങ്കടേശനാണ്.കുബേരതിയേറ്ററിൽ നിറയെ കൈയടി ലഭിച്ച ചിത്രമായ ധനുഷ് ചിത്രം കുബേര, ഇന്ന് ഒടിടിയിലെത്തി. ആമസോൺ പ്രൈമിലാണ് ചിത്രത്തിന്റെ റിലീസ് നാഗാർജുന, രശ്‌മിക മന്ദാന എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ശേഖർ കമ്മുലയാണ് സംവിധാനം ചെയ്തിരിക്കുന്നത്.അസ്ത്രനോരമ മാക്സലാണ് അമിത് ചക്കാലക്കൽ നായകനാവുന്ന ആസാദ് അലവിൽ സംവിധാനം ചെയ്ത ചിത്രം റിലീസിനെത്തുന്നത്. ക്രൈം ത്രില്ലർ യോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.യുണൈറ്റഡ് കിങ്‌‍ഡം ഓഫ് കേരള (യുകെ.ഓക്കെ)ചെമ്പരത്തി പൂവ്, ഉപചാരപൂർവം ഗുണ്ട ജയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത ചിത്രമാണ് യുണൈറ്റഡ് കിങ്‌‍ഡം ഓഫ് കേരള.ഇതുകൂടാതെ ഈ മാസം ആ​ദ്യം നരിവേട്ട, സംശയം, ഡിക്ടറ്റീവ് ഉജ്വലൻ മുതലായി ചിത്രങ്ങലും ഒടിടിയിൽ റിലീസായിട്ടുണ്ട്.The post മലയാള ചിത്രങ്ങൾ നിറഞ്ഞ് OTT; അറിയാം പുതിയ റിലീസുകൾ appeared first on Kairali News | Kairali News Live.