ശശി തരൂരിനെ പാര്‍ട്ടി പരിപാടികളില്‍ നിന്നും ഒഴിവാക്കി കോണ്‍ഗ്രസ്. സ്വകാര്യ പരിപാടികള്‍ക്കായി തരൂര്‍ ഇന്ന് കൊച്ചിയിലുണ്ടായിരുന്നിട്ടും എറണാകുളം ജില്ലയിലെ ഇന്നത്തെ പാര്‍ട്ടി പരിപാടികളിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചില്ല. തരൂര്‍ നരേന്ദ്ര മോദിയെ നിരന്തരം പുകഴ്ത്തുന്നതും നെഹ്റു കുടുംബത്തെയടക്കം വിമർശിക്കുന്നതും കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയതോടെയാണ് ഒഴിവാക്കല്‍.സമര സംഗമവും പ്രൊഫഷണല്‍ കോണ്‍ഗ്രസ് മീറ്റുമാണ് ഇന്ന് എറണാകുളത്തെ പരിപാടികൾ. പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റ് ആയിട്ടു പോലും അവരുടെ പരിപാടിയില്‍ നിന്നും തരൂരിനെ ഒഴിവാക്കിയിരിക്കുകയാണ്.Read Also: ‘ആപ്പിൽ’ മിണ്ടാട്ടം മുട്ടി വി ഡി സതീശൻ; വയനാട് പുനരധിവാസത്തിനായി ഫണ്ട് പിരിക്കാനുപയോഗിച്ച ആപ്പ് പ്രവർത്തന രഹിതമായ വിഷയത്തിൽ ഉത്തരമില്ലഅതേസമയം, ശശിതരൂരിനെ കൊച്ചിയിലെ കോണ്‍ഗ്രസ് പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും എ ഐ സി സി വര്‍ക്കിങ് കമ്മറ്റി അംഗങ്ങളെ ആരെയും ക്ഷണിച്ചിട്ടില്ലെന്നും കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് ന്യായീകരിച്ചു. അതിനിടെ, കോണ്‍ഗ്രസ് ഫണ്ട് പിരിക്കാനുപയോഗിച്ച ആപ്പ് പ്രവര്‍ത്തനരഹിതമായ വിഷയത്തില്‍ കൃത്യമായ ഉത്തരം കെ പി സി സി പ്രസിഡൻ്റ് നൽകിയിട്ടില്ല. ആപ്പ് പ്രവര്‍ത്തനരഹിതമായത് സാങ്കേതിക പിഴവ് ആകാമെന്നാണ് അദ്ദേഹത്തിൻ്റെ അഴകൊഴമ്പൻ മറുപടി.The post ശശി തരൂരിനെ പാര്ട്ടി പരിപാടികളില് നിന്ന് ഒഴിവാക്കി കോണ്ഗ്രസ്; കൊച്ചിയിലുണ്ടായിട്ടും എറണാകുളത്തെ പരിപാടികളിലേക്ക് ക്ഷണമില്ല appeared first on Kairali News | Kairali News Live.