കാലങ്ങളായി ഇടതുപക്ഷവിരുദ്ധത മുഖമുദ്രയാക്കി മാധ്യമപ്രവർത്തനം നടത്തുന്നവരാണ് മനോരമയും മാതൃഭൂമിയും ഉൾപ്പടെയുള്ള പത്രങ്ങൾ. അതുകൊണ്ടുതന്നെ സിപിഐഎമ്മിനും ഇടത് സർക്കാരിനുമെതിരെ വാർത്തകൾ വളച്ചൊടിക്കാനും അത് ചർച്ചയാക്കാനും അവർ നടത്തുന്ന ഉത്സാഹം കാണേണ്ടത് തന്നെ. ‘സവിശേഷമായ മാധ്യമപ്രവർത്തനം’ നടത്തുമ്പോഴും, കോൺഗ്രസിനെയും ബി.ജെ.പിയും വെളുപ്പിച്ചെടുക്കാനും അവർ ഒരു മടിയും കാണിച്ചില്ല. അതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം വിതുരയിൽ യൂത്ത് കോൺഗ്രസുകാർ ആംബുലൻസ് തടഞ്ഞിട്ടതിനെ തുടർന്ന് ബിനു എന്ന ആദിവാസി യുവാവ് മരിച്ച സംഭവം.ഈ വാർത്ത പ്രാധാന്യത്തോടെയല്ല മനോരമ, മാതൃഭൂമി ഉൾപ്പടെയുള്ള പത്രങ്ങൾ ഇന്ന് നൽകിയിരിക്കുന്നത്. ഒരു എഡിഷനിലും ഒന്നാം പേജിൽ നൽകാതിരുന്ന മാതൃഭൂമി ഈ വാർത്ത തിരുവനന്തപുരത്ത് പ്രാദേശികപേജിലേക്ക് മാറ്റി. മനോരമയാകട്ടെ, തിരുവനന്തപുരത്ത് ഒന്നാം പേജിൽ താഴെയായി നൽകിയെങ്കിലും, മറ്റ് എഡിഷനുകളിൽ ഉൾപേജിൽ പ്രാധാന്യത്തോടെ അല്ലാതെയാണ് നൽകിയിട്ടുള്ളത്.ALSO READ: കോൺഗ്രസ് ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് രോഗി മരിച്ച സംഭവം: ‘നടപടി അങ്ങേയറ്റം അപലപനീയം’; ബിനുവിന് ആദരാഞ്ജലികൾ അർപ്പിച്ച് മന്ത്രി വി ശിവൻകുട്ടി‘യൂത്ത് കോൺഗ്രസുകാർ ആംബുലൻസ് തടഞ്ഞു: ആദിവാസി യുവാവ് ചികിത്സ വൈകി മരിച്ചു’- എന്ന തലക്കെട്ടിലാണ് ഒന്നാംപേജിൽ ലീഡായി ഈ വാർത്ത ഇന്ന് ദേശാഭിമാനി നൽകിയത്. പ്രതിഷേധത്തിന്‍റെ ഭാഗമായി രോഗിയുമായി പോകുന്ന ആംബുലൻസ് തടഞ്ഞിടുന്ന സംഭവം കേരളത്തിന്‍റെ സമരചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്. യൂത്ത് കോൺഗ്രസുകാരുടെ വെളിവില്ലായ്മയുടെയും മനുഷ്യത്വമില്ലാത്ത ഹീനപ്രവർത്തിയുടെയും രക്തസാക്ഷിയാണ് ബിനു എന്ന യുവാവ്. ബന്ധുക്കൾ കേണപേക്ഷിച്ചിട്ടും ആംബുലൻസ് തടയുന്നതിൽനിന്ന് യൂത്ത് കോൺഗ്രസുകാർ പിൻമാറിയില്ല. വാഹനത്തിന് ഇൻഷുറൻസ് ഇല്ലെന്ന് ആരോപിച്ചായിരുന്നു സമരാഭാസം. ഇൻഷുറൻസ് ഉണ്ടെന്നതിന്‍റെ രേഖകൾ നൽകിയിട്ടും സമരത്തിൽനിന്ന് പിൻമാറാൻ യൂത്ത് കോൺഗ്രസുകാർ തയ്യാറായില്ലെന്നും ദേശാഭിമാനി പറയുന്നു. അതേസമയം ഉൾപേജിലും അപ്രധാനമായും മാതൃഭൂമിയും മനോരമയും നൽകിയ വാർത്തയുടെ തലക്കെട്ടുകളിൽ കോൺഗ്രസ് എന്നോ യൂത്ത് കോൺഗ്രസ് എന്നോ പറയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ‘രോഗി മരിച്ചു; ആംബുലൻസ് തടഞ്ഞതിൽ വിവാദം’- മനോരമ വാർത്തയുടെ തലക്കെട്ടാണിത്. തന്നെയുമല്ല ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലായാണ് രോഗി മരിച്ചതെന്നും സംഭവത്തിൽ യൂത്ത് കോൺഗ്രസിനെതിരായ ആരോപണം കോൺഗ്രസ് നിഷേധിച്ചുവെന്നതും പ്രാധാന്യത്തോടെ വാർത്തയിൽ നൽകാൻ മനോരമ പ്രത്യേകം ശ്രദ്ധിച്ചിട്ടുമുണ്ട്.വാർത്ത പ്രതിപക്ഷത്തിനെതിരായ ജനവികാരമായി മാറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചാണ് മാതൃഭൂമിയും ഈ വാർത്ത കൈകാര്യം ചെയ്തിരിക്കുന്നത്. ‘ആംബുലൻസ് തടഞ്ഞു; വിഷം ഉള്ളിൽച്ചെന്ന ആദിവാസി യുവാവ് യാത്രാമധ്യേ മരിച്ചു’- മാതൃഭൂമി ഈ വാർത്തയ്ക്ക് നൽകിയിരിക്കുന്ന തലക്കെട്ട് ഇതാണ്. അതേസമയം ആംബുലൻസ് തടഞ്ഞ് സമരം ചെയ്യുന്ന ചിത്രം നൽകാതിരിക്കാൻ മാതൃഭൂമി പ്രത്യേകം ശ്രദ്ധിച്ചിട്ടുമുണ്ട്. തിരുനവന്തപുരം നെടുമങ്ങാട് വൈദ്യുതി കമ്പി ബൈക്കിൽ വീണ് വിദ്യാർഥി മരിച്ച സംഭവം മാതൃഭൂമി ഒന്നാം പേജിൽ നൽകിയിട്ടുണ്ട്. അതും നല്ലത് തന്നെ, എന്നാൽ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന യുവാവ് മരിച്ച വാർത്ത ഒന്നാം പേജിൽ നൽകാതിരുന്നത് മാതൃഭൂമിയുടെ ‘സവിശേഷ മാധ്യമപ്രവർത്തനം ‘ ആണെന്ന് ആർക്കാണ് അറിയാത്തത്..ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ നടന്ന സംഭവം മാധ്യമങ്ങളിൽ വാർത്തയാകുന്നത് ഞായറാഴ്ചയാണ്. കൈരളി ന്യൂസ് ചാനലിലും ഓൺലൈനിലും, സമൂഹമാധ്യമപേജിലും ഈ വാർത്ത പ്രാധാന്യത്തോടെ നൽകി. സർക്കാർ വിരുദ്ധ വാർത്തകൾ ആഘോഷിക്കാറുള്ള മറ്റ് ദൃശ്യ-ഓൺലൈൻ മാധ്യമങ്ങൾ ഈ വാർത്ത പ്രാധാന്യത്തോടെ നൽകാനോ ചർച്ചയാക്കാനോ ശ്രമിച്ചതുമില്ല. കൈരളി ന്യൂസ് നൽകിയ വാർത്തയും കാർഡുകളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു.കഴിഞ്ഞ ദിവസം തൃശൂരിൽ ഇരുചക്രവാഹനം മറിഞ്ഞ് യുവാവ് മരിച്ച വാർത്ത ഇത്തരത്തിൽ സർക്കാർവിരുദ്ധ വാർത്തയായി മാധ്യമങ്ങൾ ആഘോഷിച്ചിരുന്നു. റോഡിലെ കുഴിയിൽ വീണാണ് അപകടമെന്നായിരുന്നു പ്രചാരണം. എന്നാൽ, അപകടത്തിന്‍റെ സിസിടിവി ദൃശ്യം പുറത്തുവന്നപ്പോൾ സ്വകാര്യബസ് തട്ടിയാണ് അപകടമെന്ന് വ്യക്തമായിരുന്നു. എന്നാൽ അതിനിടെ സർക്കാരിനും, പൊതുമരാമത്ത് വകുപ്പിനും മന്ത്രിക്കുമൊക്കെ എതിരെ മാധ്യമങ്ങൾ ഉറഞ്ഞുതുള്ളിയിരുന്നു. എന്നാൽ സത്യം പുറത്തുവന്നപ്പോൾ, ഈ മാധ്യമങ്ങൾക്ക് മിണ്ടാട്ടം മുട്ടി.ഇത്തരത്തിൽ സമീപകാലത്ത് കേരളത്തിൽ ഉണ്ടായ ചില ദൌർഭാഗ്യകരമായ സംഭവങ്ങളും അപകടങ്ങളും സർക്കാരിനെതിരായ വാർത്തയാക്കാൻ കൊണ്ടുപിടിച്ച് ശ്രമിച്ച മനോരമ ഉൾപ്പടെയുള്ള മാധ്യമങ്ങൾ കോൺഗ്രസിനോടും യൂത്ത് കോൺഗ്രസിനോട് കാണിക്കുന്ന കരുതൽ ആംബുലൻസ് തടഞ്ഞ് രോഗി മരിച്ച വാർത്തയിൽ കാണാം. ഈ സംഭവത്തിൽ പ്രതിപക്ഷനേതാവിന്‍റെയോ, മറ്റ് കോൺഗ്രസ് നേതാക്കളുടെയോ പ്രതികരണം തേടാൻ പോലും ഈ മാധ്യമങ്ങൾ ശ്രമിച്ചിട്ടുമില്ല. ഏതെങ്കിലും തരത്തിലുള്ള അപകടമല്ല, മറിച്ച് കോൺഗ്രസ് കൊന്നതാണ് ബിനു എന്ന ആദിവാസി യുവാവിനെ. ഈ നിഷ്ഠൂരമായ കൊലപാതകത്തിൽ പ്രതിസ്ഥാനത്ത് കോൺഗ്രസും യൂത്ത് കോൺഗ്രസും മാത്രമാണ്. എന്നാൽ ‘സവിശേഷ മാധ്യമപ്രവർത്തനം’ നടത്തുന്ന മനോരമാദികൾക്ക് ഇത് കണ്ടില്ലെന്ന് നടിക്കുന്നു. എന്നാൽ ജനങ്ങൾ ഇതൊക്കെ കാണുന്നുണ്ടെന്ന് മാത്രമേ, ഇതേക്കുറിച്ച് ഇപ്പോൾ പറയാനുള്ളു.The post ഈ ജീവന് വിലയില്ലേ? കോൺഗ്രസുകാർ ആംബുലൻസ് തടഞ്ഞിട്ട് ആദിവാസി യുവാവ് മരിച്ചത് മനോരമയ്ക്കും മാതൃഭൂമിക്കും ഒന്നാം പേജ് വാർത്തയല്ല..! appeared first on Kairali News | Kairali News Live.